നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • COVID 19 | ഇറ്റലിയും ഫ്രാൻസും പാട്ടുപാടി കൈയടിച്ചു; ഞായറാഴ്ച ഇന്ത്യക്കാരും കൈയടിച്ച് നന്ദി പ്രകടിപ്പിക്കും

    COVID 19 | ഇറ്റലിയും ഫ്രാൻസും പാട്ടുപാടി കൈയടിച്ചു; ഞായറാഴ്ച ഇന്ത്യക്കാരും കൈയടിച്ച് നന്ദി പ്രകടിപ്പിക്കും

    ജനതാ കർഫ്യൂ ദിവസമായ 22ന് വൈകിട്ട് അഞ്ചിന് ഓരോരുത്തരും വീടിന്റെ ബാൽക്കണിയിലോ ജനലരികിലോ നിന്ന് കൈയടിച്ചോ മണി കിലുക്കിയോ ആരോഗ്യപ്രവർത്തകർക്ക് നന്ദി പ്രകടിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്

    corona in Italy

    corona in Italy

    • Share this:
      ജനതാ കർഫ്യൂ ദിവസമായ 22ന് ആശുപത്രി, വിമാനത്താവളം, സർക്കാർ സേവനങ്ങൾ, മാധ്യമങ്ങൾ തുടങ്ങി അവശ്യമേഖലകളിൽ രോഗഭീഷണി വകവെയ്ക്കാതെ പ്രവർത്തിക്കുന്നവർക്ക് നന്ദി അർപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വൈകിട്ട് അഞ്ചിന് ഓരോരുത്തരും വീടിന്റെ ബാൽക്കണിയിലോ ജനലരികിലോ നിന്ന് കൈയടിച്ചോ മണി കിലുക്കിയോ നന്ദി പ്രകടിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. അഞ്ചുമണിക്ക് പ്രാദേശിക ഭരണസ്ഥാപനങ്ങൾ സൈറൺ മുഴക്കണമെന്നും നിർദേശമുണ്ട്.

      രാജ്യത്ത് കൊറോണ ബാധ ഏറ്റവും ബാധിച്ച രാജ്യമാണ് ഇറ്റലി. കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യമായി ഇറ്റലി മാറി. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാൾ കൂടുതൽ മരണങ്ങൾ ഇപ്പോൾ ഇറ്റലിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികമായി ചൈനയിൽ 3245 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. അതേസമയം, ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 427 പേരാണ്. ഇതോടെ, ഇറ്റലിലെ ആകെ മരണസംഖ്യ 3405 ആയി.

      You may also like:COVID 19| ബഹ്​റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; ന​മ​സ്കാ​രം വീ​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കാൻ ആ​ഹ്വാ​നം [NEWS]COVID 19 | കണ്ണൂരിൽ നിന്നൊരു ശുഭവാർത്ത; കോവിഡ് ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് [NEWS]COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ് [NEWS]

      കടുത്ത ആശങ്കകൾക്കിടയിലും വീട്ടിനുള്ളിൽ വെറുതെ ഇരിക്കുകയല്ല ഇറ്റലിക്കാർ ചെയ്യുന്നത്. സംഗീതത്തിലൂടെ ആശ്വാസം കണ്ടെത്തുകയാണ് ഇറ്റലിക്കാർ. പാട്ടുപാടിയും സംഗീത ഉപകരണങ്ങൾ വായിച്ചും അവർ കൊറോണയെ തോൽപിക്കാനുള്ള തയാറെടുപ്പിലാണ്. മനോഹരമാണ് ഇവിടെ നിന്നും പുറത്തുവരുന്ന വീഡിയോകൾ. ബാൽക്കണിയിൽ നിന്ന് ആരോഗ്യപ്രവർത്തകരോടുള്ള നന്ദിസൂചകമായി കൈയടിക്കുന്ന വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്.

      ഫ്രാൻസിലും രാത്രി ഏഴ് മുതൽ എട്ടുമണിവരെ സമാനമായ രീതിയിൽ ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് കൈയടിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.


       

      First published:
      )}