നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Kannada Rajyotsava | ഇന്ന് കന്നഡ രാജ്യോത്സവം: സ്ഥാപക ദിനം ആഘോഷിച്ച് കർണാടക 

    Kannada Rajyotsava | ഇന്ന് കന്നഡ രാജ്യോത്സവം: സ്ഥാപക ദിനം ആഘോഷിച്ച് കർണാടക 

    ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടയുടെ സ്ഥാപക ദിനം നവംബർ 1 നാണ് ആഘോഷിക്കുന്നത്

    കർണാടയുടെ സ്ഥാപക ദിനം ഇന്ന്

    കർണാടയുടെ സ്ഥാപക ദിനം ഇന്ന്

    • Share this:
      ഒരോ സംസ്ഥാനത്തിന്റെയും സ്ഥാപക ദിനം എന്നത് ആ സംസ്ഥാനം രൂപീകരിച്ച ദിനം (state formation day) ആഘോഷിക്കുന്ന ദിവസമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടയുടെ (Karnataka) സ്ഥാപക ദിനം നവംബർ 1 നാണ് ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ മറ്റ് ചില പ്രത്യേകതകൾ എന്തെന്നാൽ കേരളം (Kerala) കേരളപ്പിറവി ആഘോഷിക്കുന്നതും ഇതേ ദിവസമാണ്. കേരളം മാത്രമല്ല, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനവും നവംബർ ഒന്നിനാണ്.

      കർണാടകയിൽ, സ്ഥാപക ദിനത്തെ കർണാടക രാജ്യോത്സവ ദിനം (Karnataka Rajyotsava) എന്നാണ് വിളിക്കുന്നത്. സംസ്ഥാനത്തിന്റെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ ഇന്ന് ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഔദ്യോഗിക പതാകകൾ കൊണ്ട് തെരുവുകളും വീടുകളും കെട്ടിടങ്ങളും മറ്റും അലങ്കരിക്കും. സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ രാജ്യോത്സവ അവാർഡുകൾ വിതരണം ചെയ്യുന്നതും ഈ ദിവസമാണ്.

      1966 ൽ ആരംഭിച്ച ഈ അവാർഡുകൾ കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം, പത്രപ്രവർത്തനം, ജുഡീഷ്യറി, സാഹിത്യം, വൈദ്യം, സംഗീതം, കായികം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലെ പ്രതിഭകൾക്കാണ് നൽകുന്നത്. ഈ വർഷം 66 പ്രമുഖർക്ക് പുരസ്‌കാരങ്ങൾ നൽകും.



      സംസ്ഥാന സ്ഥാപക ദിനം കർണാടകയിൽ ഒരു പൊതു അവധി ദിനമാണ്. മുഖ്യമന്ത്രിയും സംസ്ഥാന ഗവർണറും ചേർന്ന് ഔദ്യോഗിക പതാക ഉയർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തുടനീളം നിരവധി ആഘോഷ പരിപാടികളും ഈ ദിവസം സംഘടിപ്പിക്കും. സംഗീതകച്ചേരികളടക്കം നിരവധി പരിപാടികൾ ഈ ദിവസം സംഘടിപ്പിക്കാറുണ്ട്. സംസ്ഥാന പതാകകൾ കൊണ്ട് രാജ്യോത്സവം ആഘോഷിക്കുന്നതിനായി സംസ്ഥാനത്തിന്റെ തെരുവുകളും ഔദ്യോഗിക കെട്ടിടങ്ങളും അലങ്കരിക്കും. കൂടാതെ കർണാടകയുടെ സംസ്ഥാന ഗാനമായ 'ജയ ഭാരത ജനനിയ തനുജതേ' എന്ന ഗാനവും ഈ ദിവസം പരിപാടികളിൽ ആലപിക്കും.

      കർണാടക രാജ്യോത്സവ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
      കർണാടക ഏകീകരണ പ്രസ്ഥാനം 1905 ൽ ആലൂർ വെങ്കിട റാവുവാണ് ആരംഭിച്ചത്. മുൻ നാട്ടുരാജ്യമായ മൈസൂർ ഉൾപ്പെടുന്ന മൈസൂർ സംസ്ഥാനവും കന്നഡ സംസാരിക്കുന്ന ബോംബെയിലെയും മദ്രാസിലെയും ഹൈദരാബാദിലെയും ചില പ്രദേശങ്ങളും ലയിപ്പിച്ചാണ് കർണാടക സംസ്ഥാനം രൂപികരിച്ചത്. 1956 നവംബർ 1 നാണ് കന്നഡ സംസാരിക്കുന്ന ഏകീകൃത സംസ്ഥാനം രൂപീകരിച്ചത്

      1973 നവംബർ 1 ന് മുഖ്യമന്ത്രി ദേവരാജ് അരസുവിന്റെ കാലത്ത്, "ഉയർന്ന ഭൂമി" എന്നർത്ഥം വരുന്ന 'കരുനാട്' എന്ന കന്നഡ വാക്കിൽ നിന്നാണ് സംസ്ഥാനത്തിന് കർണാടക എന്ന പേര് ലഭിച്ചത്. അദ്ദേഹം കർണാടക സംസ്ഥാനം പുനഃസംഘടിപ്പിക്കുകയും നവംബർ ഒന്ന് സംസ്ഥാനത്തിന്റെ സ്ഥാപക ദിനമായി അംഗീകരിക്കുകയും ചെയ്തു.

      Summary: The foundation day of any state is the day that celebrates the formation of the state. The southern state of Karnataka celebrates its foundation/formation day on November 1. Notably, the day also coincides with the formation of several other states such as Kerala, Punjab, Haryana, Madhya Pradesh, Chhattisgarh and Rajasthan
      Published by:user_57
      First published:
      )}