ദാല്‍ തടാകത്തിന്റെ നടുവിൽ പ്രധാനമന്ത്രി മോദി കൈവീശി കാണിച്ചത് ആരെ ? വീഡിയോ വൈറൽ

തടാകത്തില്‍ ആരെയാണ് മോദി കൈ വീശി കാണിക്കുന്നത് എന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്

news18
Updated: February 5, 2019, 12:59 PM IST
ദാല്‍ തടാകത്തിന്റെ നടുവിൽ പ്രധാനമന്ത്രി മോദി കൈവീശി കാണിച്ചത് ആരെ ? വീഡിയോ വൈറൽ
തടാകത്തില്‍ ആരെയാണ് മോദി കൈ വീശി കാണിക്കുന്നത് എന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്
  • News18
  • Last Updated: February 5, 2019, 12:59 PM IST
  • Share this:
ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനിടെ ദാല്‍ തടാകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സഫാരിയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. കൈ വീശിക്കാണിച്ചുകൊണ്ടാണ് മോദി തടാകത്തിലൂടെ സഫാരി നടത്തിയത്. തടാകത്തില്‍ ആരെയാണ് മോദി കൈ വീശി കാണിക്കുന്നത് എന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

കനത്ത സുരക്ഷക്കിടയിൽ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് മൊബൈൽ, ഇന്റർനെറ്റ് സർവീസുകൾ നിർത്തിവച്ചിരുന്നു. ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെത്തിയ മോദി നിരവധി വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷമാണ് ദാൽതടാകത്തിലെത്തിയത്.ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ദാൽ തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രി ആളുകളെ കൈവീശി കാണിക്കുന്നത് കാണാം. എന്നാൽ ജനങ്ങളെയാരെയും വീഡിയോയിൽ കാണാനുമില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് നിയന്ത്രണവുമുണ്ടായിരുന്നു.'പ്രധാനമന്ത്രിയോട് വീഡിയോ ഗ്രാഫർ കാണിച്ചത് തീർത്തും അന്യായമായ കാര്യമാണ്. കൈവീശി കാണിക്കുമ്പോൾ തിരിച്ച് കൈവീശുന്ന ജനങ്ങളെ വീഡിയോയിൽ കാണിക്കുന്നില്ല. എന്തായാലും പ്രധാനമന്ത്രി ദാൽ തടാകത്തിലെ ഒഴിഞ്ഞിടത്തേക്ക് നോക്കി കൈവീശി കാണിക്കാൻ സാധ്യതയില്ല'- ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി കൈ വീശിക്കാണിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് നിരവധിപ്പേരാണ് ട്വീറ്റുമായി  രംഗത്ത് വന്നത്.

 First published: February 5, 2019, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading