ന്യൂഡല്‍ഹി: കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിഡ്മയെപ്പോലുള്ളവര് ഉടന്‍ ചരിത്രമാകുമെന്നും ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തിയ നക്സലൈറ്റുകള്‍ക്കെതിരെ ശക്തമാക്കുമെന്ന് സൂചന നല്കി സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്(സിആര്‍പിഎഫ്) മേധാവി കുല്‍ദീപ് സിങ് പറഞ്ഞു. നിരോധിത സിപിഐ(മാവോയിസ്റ്റ്)യ്ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ സേന മുന്നേറുന്നുണ്ടെന്നും അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പദ്ധതി ഇതിനകം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'അവരെ ഇപ്പോള്‍ ചെറിയ പ്രദേശങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നെങ്കില്‍ അവരെ പുറത്താക്കണം അല്ലെങ്കില്‍ അവര്‍ അവിടുന്ന് ഓടി പോകേണ്ടി വരുമെന്നതാണ് പ്രധാനകാര്യം' അദ്ദേഹം പറഞ്ഞു. നേരത്തെ അവര്‍ 100 ചതുരശ്ര കിലോമീറ്റര്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 20 ചതുരശ്ര കിലോമീറ്ററാണ് അദ്ദേഹം വ്യക്തമാക്കി.
Also Read
ടേം ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിൽ വാർഷിക വരുമാനത്തിന് നിർണായക പങ്ക്അവരുടെ ഒളിത്താവളങ്ങള്‍ തകര്‍ക്കുമെന്നും ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ നിന്ന് അവരെ പുറത്താക്കുമെന്ന് കുല്‍ദീപ് സിങ് പറഞ്ഞു. മാദ്വി ഹിഡ്മയ്ക്ക് എന്തു സംഭവിക്കുമെന്ന അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'എനിക്ക് 100 ശതമാനം ഉറപ്പില്ല, പക്ഷെ അത്തരം ആളുകള്‍ ഉടന്‍ ചരിത്രമാകും'
ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്കു നേരെ അക്രമണം നടത്തിയ മുഖ്യ സൂത്രധാരനാണ് മാദ്വി ഹിഡ്മ. ഈ ആക്രമണത്തില്‍ 22 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. പിപ്പീള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയും സിപിഐ(മാവോയിസ്റ്റ്) കമാന്‍ഡറിന്റെയും നേതൃത്വത്തില്‍ നിരവധി ആക്രമണം നടന്നിട്ടുണ്ട്. 2013ല്‍ നടത്തിയ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 27 പേര് കൊല്ലപ്പെട്ടിരുന്നു.
ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്ഡ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളുടെ കെണിയില്‍ കുടുങ്ങിയതാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. സിആര്‍പിഎഫ് മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡും കോബ്ര ടീം, ബസ്തീരിയ ബറ്റാലിയന് ടീം, സംസ്ഥാനത്തെ ജില്ല റിസര്‍വ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എന്നിവരായിരുന്നു ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നത്.
'അതൊരു കെണിയായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ നാശനഷ്ടമുണ്ടാകുമായിരുന്നു. കൂടാതെ ഞങ്ങള്‍ അവവര്‍ക്ക് വലിയ നാശനഷ്ടം വരുത്തി'അദ്ദേഹം പറഞ്ഞു. അവര്ക്ക്് നാലു പേരെ നഷ്ടപ്പെട്ടതായാണ് അവകാശപ്പെടുന്നത്. എന്നാല്‍ പരിക്കേറ്റവരെയും മരിച്ചവരെയും നാല് ട്രാക്ടറുകളിലായാണ് കൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഇടതുപക്ഷ തീവ്രവാദവുമായുള്ള ഏറ്റവും മോശമായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ സഹായിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് 22 പേരെ നഷ്ടപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും ഒരാളെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.