നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രത്യേക പദവി നീക്കിയത് ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് ഗുണം ചെയ്യും: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  പ്രത്യേക പദവി നീക്കിയത് ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് ഗുണം ചെയ്യും: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  പൊതു തെരഞ്ഞെടുപ്പിൽ പങ്കാളികളായ വോട്ടര്‍മാരേയും രാഷ്ട്രപതി അഭിനന്ദിച്ചു.

  രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: പ്രത്യേക പദവി നീക്കംചെയ്തത് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.  73-ാം സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

   ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് രാജ്യത്തെ മറ്റു പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ  അവകാശങ്ങളും ആനുകൂല്യങ്ങളും ഇനി ലഭിക്കും. മുത്തലാഖ് പോലെയുള്ള അസമത്വങ്ങളില്‍ നിന്നും കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുമുണ്ടാകുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

   ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്. പൊതു തെരഞ്ഞെടുപ്പിൽ പങ്കാളികളായ വോട്ടര്‍മാരേയും അദ്ദേഹം അഭിനന്ദിച്ചു.

   ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370  പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കിള്‍ 35എയും റദ്ദാക്കിയത്. Also Read മ മതയുടെ അടുത്ത അനുയായിയും മുൻ കൊൽക്കത്ത മേയറുമായ സോവൻ ചാറ്റർജി ബിജെപിയിൽ

   First published:
   )}