'പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും, അവിടുത്തെ ജനങ്ങൾ തന്നെ അത് ആവശ്യപ്പെടും': പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

'നേരത്തേ പാകിസ്ഥാന്റെ പതാക ഉയര്‍ത്തി കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമെ അവിടെ കാണാനുള്ളു'

News18 Malayalam | news18-malayalam
Updated: June 14, 2020, 3:39 PM IST
'പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും, അവിടുത്തെ ജനങ്ങൾ തന്നെ അത് ആവശ്യപ്പെടും': പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
രാജ് നാഥ് സിംഗ്
  • Share this:
ന്യൂഡൽഹി: പാക്ക് അധീന കശ്മീരിലുള്ള ജനങ്ങള്‍ അധികം വൈകാതെ തന്നെ പാകിസ്ഥാന്റെ ഭരണമുപേക്ഷിച്ച്‌ ഇന്ത്യന്‍ ഭരണം ആവശ്യപ്പെടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 'ജമ്മു ആന്‍ഡ് കാശ്മീര്‍ ജന്‍ സംവദ് റാലി 'എന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ വ്യവസ്ഥ ജമ്മുകാശ്മീരിന്റെ വിധി മാറ്റിയെഴുതുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

അധികം വൈകാതെ തന്നെ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാന്‍ ഭരണം വേണ്ടെന്നും ഇന്ത്യയോടൊപ്പം ചേര്‍ന്നാല്‍ മതിയെന്നും ആവശ്യം ഉന്നയിക്കും. ഇത് സംഭവിക്കുന്ന ദിവസം നമ്മുടെ പാര്‍ലിമെന്റിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും ജമ്മുകശ്മീര്‍ ജന്‍ സംവദ് റിലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള ജമ്മുകാശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.

TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
നേരത്തേ പാകിസ്ഥാന്റെ പതാക ഉയര്‍ത്തി കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമെ അവിടെ കാണാനുള്ളുവെന്നും രാജ്‌നാഥ് പറഞ്ഞു. പാക്കിസ്ഥാന്റെയും ഐ.എസ് തീവ്രവാദികളുടെയും കൊടികള്‍ നിന്നിടത്ത് ഇപ്പോള്‍ പാറിപറക്കുന്നത് ഇന്ത്യന്‍ പതാകയാണെന്ന് അദ്ദേഹം പറഞ്ഞ്.

പരിപാടിയില്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ വെടിയേറ്റു മരിച്ച അജയ് പണ്ഡിതയെന്ന സര്‍പഞ്ചിന് രാജ്നാഥ് സിംഗ് ആദരാജ്ഞലികളര്‍പ്പിച്ചു.
First published: June 14, 2020, 3:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading