HOME » NEWS » India » PEOPLE TAKE OUT TO STREET IN CHANDIGARH AGAINST PETROL PRICE CROSSING RS 97 PER LITRE

Petrol price | പെട്രോൾ വില 97 രൂപ കടന്ന ചണ്ഡീഗഡിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി

പെട്രോൾ വില ഉയർന്നതു കാരണം വിൽപ്പനയിൽ ഇടിവുണ്ടെന്ന് പെട്രോൾ പമ്പ് ഉടമകൾ പരാതിപ്പെടുന്നു

News18 Malayalam | news18-malayalam
Updated: July 12, 2021, 7:52 AM IST
Petrol price | പെട്രോൾ വില 97 രൂപ കടന്ന ചണ്ഡീഗഡിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി
ചണ്ഡിഗഡിലെ സെക്ടർ 28ൽ ഇന്ധന വില തുടർച്ചയായി ഉയർന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിക്കുന്നു
  • Share this:
ചണ്ഡീഗഡിൽ പെട്രോൾ വില ഞായറാഴ്ച ലിറ്ററിന് 97.04 രൂപയായി ഉയർന്നത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങൾ. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഡീസൽ വില 89.51 രൂപയിൽ നിന്നും 90 രൂപയ്ക്കരികിലെത്തുന്നുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ, പെട്രോളിന്റെ വില ലിറ്ററിന് 96 രൂപയിൽ നിന്ന് 97 രൂപയായി ഉയർന്നിട്ടുണ്ട്.

മൊഹാലിയിൽ ഇന്ധന വില കൂടുതലാണ്. പെട്രോൾ ലിറ്ററിന് 102.94 രൂപയും ഡീസൽ ലിറ്ററിന് 92.81 രൂപയുമാണ് ഇവിടെ. പഞ്ച്കുളയിലെ വില ചണ്ഡിഗഡിനേക്കാൾ കൂടുതലാണ്, പെട്രോൾ ലിറ്ററിന് 98.35 രൂപയും ഡീസൽ ലിറ്ററിന് 90.28 രൂപയുമാണ്.

പെട്രോൾ വില ഉയർന്നതു കാരണം വിൽപ്പനയിൽ ഇടിവുണ്ടെന്ന് പെട്രോൾ പമ്പ് ഉടമകൾ പരാതിപ്പെടുന്നു. ഇന്ധനവിലയിലുണ്ടായ വർധന പച്ചക്കറി നിരക്കിന്റെ വർദ്ധനവിന് കാരണമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്തെ എണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില പുതിയ റെക്കോഡിലെത്തിയതിന് ശേഷമാണ് ഈ ആശ്വാസം.



മെട്രോ നഗരങ്ങൾക്ക് പുറത്ത്, ഇന്ത്യയിലുടനീളമുള്ള 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയിൽ കൂടുതലാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോൾ ഉയർന്ന നിലയിലെത്തി.

പ്രാദേശിക നികുതികളായ മൂല്യവർദ്ധിത നികുതി (വാറ്റ്), ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധനവില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഡൽഹിയിലെ പെട്രോളിന്റെ ചില്ലറ വിൽപ്പന വിലയുടെ 55 ശതമാനവും നികുതിയാണ് (കേന്ദ്രസർക്കാർ ശേഖരിക്കുന്ന ലിറ്റർ എക്സൈസ് തീരുവ 32.90 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 22.80 രൂപയും).

ഡീസൽ വിലയുടെ പകുതിയും നികുതികളാണ് (31.80 രൂപ സെൻട്രൽ എക്സൈസും 13.04 രൂപ വാറ്റ്).

മെയ് നാലിന് ശേഷം 38 തവണ എണ്ണവില ഉയർന്നിരുന്നു. ജൂലൈ 10ന് ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 101 രൂപയ്ക്ക് അരികിലെത്തിയിരുന്നു. ദേശീയ തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 100.95 രൂപയായിരുന്നു വില. ഡീസൽ ലിറ്ററിന് 89.92 രൂപയാണ് വിലയെന്ന് ഭാരത് പെട്രോളിയത്തിന്റെ വില വിവര പട്ടികയിൽ പറയുന്നു.

മുംബൈയിലും പെട്രോളിന്റെ വില മാറ്റമില്ലാതെ എക്കാലത്തെയും ഉയർന്ന നിരക്കായ ലിറ്ററിന് 106.97 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം. മെയ് 29 ന് ലിറ്ററിന് 100 രൂപയിൽ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി മുംബൈ മാറിയിരുന്നു.

Summary: People in Chandigarh take out to streets in protest against petrol price crossing Rs 97 per litre. The rate on Sunday projected petrol price in the city at Rs 97.04 per litre. Diesel is nearing Rs 91 per litre. However, price in Mohali has already crossed Rs 100
Published by: user_57
First published: July 12, 2021, 7:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories