PLA | ഹിന്ദി പരിജ്ഞാനമുള്ള ടിബറ്റ്, നേപ്പാൾ സ്വദേശികൾക്ക് ചൈനീസ് ആർമിയിൽ അവസരം: ഇന്റലിജൻസ് റിപ്പോർട്ട്
PLA | ഹിന്ദി പരിജ്ഞാനമുള്ള ടിബറ്റ്, നേപ്പാൾ സ്വദേശികൾക്ക് ചൈനീസ് ആർമിയിൽ അവസരം: ഇന്റലിജൻസ് റിപ്പോർട്ട്
റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായി ഹിന്ദി ബിരുദധാരികളെ തേടി ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് ഉദ്യോഗസ്ഥര്‍ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി People’s Liberation Army -PLA) ടിബറ്റ് സ്വയംഭരണ മേഖലയിൽ (Tibet Autonomous Region- TAR) നിന്ന് ഹിന്ദിയില്‍ (Hindi) പരിജ്ഞാനമുള്ള ടിബറ്റ്, നേപ്പാൾ സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (Line of Actual Control) പരിഭാഷകരായും രഹസ്യാന്വേഷണ വിവരശേഖരണത്തിനായുമാണ് ഇവരെ തിരഞ്ഞെടുക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായി ഹിന്ദി ബിരുദധാരികളെ തേടി ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് ഉദ്യോഗസ്ഥര്‍ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റ്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന് കീഴിലാണുള്ളത്. കൂടാതെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ പോലുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ പകുതിയുടെ മേല്‍നോട്ടവും വഹിക്കുന്നുണ്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് നടത്തുന്ന വന്‍ റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിന് പുറമെ, ചൈനയിലെ നിരവധി കോളേജുകളും സര്‍വ്വകലാശാലകളും സന്ദര്‍ശിച്ച് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഹിന്ദി പരിഭാഷപ്പെടുത്തുന്നതിലെ തൊഴില്‍ സാധ്യതയെക്കുറിച്ച് ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥര്‍ ബോധവത്ക്കരണം നടത്തുണ്ടെന്നും ന്യൂസ് 18 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൈനികരായി കൂടുതൽ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യുന്നതിലാണ് പിഎൽഎ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു. ടിബറ്റുകാര്‍ക്കായി പിഎല്‍എ സജീവ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ നടത്തുന്നതായി പല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹിന്ദി സംസാരിക്കുന്നവരെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിലൂടെ പിഎല്‍എയ്ക്ക് ഇത് അധിക നേട്ടമാണ് ലഭിക്കുന്നത്. ഇവരെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഉടനീളമുള്ള വിവിധ ജോലികള്‍ക്കായി വിന്യസിക്കാനാകും.
പിഎല്‍എയില്‍ 7,000 സജീവ ടിബറ്റന്‍ സൈനികര്‍ ഉണ്ടെന്നും അവരില്‍ 100 സ്ത്രീകളുള്‍പ്പെടെ 1000 ടിബറ്റുകാര്‍ പ്രത്യേക ടിബറ്റന്‍ ആര്‍മി യൂണിറ്റുകളില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെന്നും ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റുകള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഇന്ത്യന്‍ സൈന്യം സൈനികര്‍ക്ക് ടിബറ്റോളജിയിലും ചൈനീസ് ഭാഷകളിലും പരിശീലനം നല്‍കുന്നുണ്ട്. ഇതിന് പുറമെ, വടക്കന്‍, കിഴക്കന്‍, സെന്‍ട്രല്‍ കമാന്‍ഡ് എന്നിവിടങ്ങളിലെ ഭാഷാ സ്കൂളുകളിലും മന്ദാരിന്‍ ഭാഷയില്‍ നിരവധി കോഴ്സുകള്‍ നടത്തുന്നുണ്ട്. ഈ മാസം ആദ്യം, ടെറിട്ടോറിയല്‍ ആര്‍മിയില്‍ (ടിഎ) ചൈനീസ് ഭാഷാ പരിഭാഷകരെ സൈന്യം റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു.
ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തികളിലെ ക്യാമ്പുകളിലേക്ക് ഹിന്ദി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ടിബറ്റന്‍ പൗരന്മാരെ പിഎല്‍എ സജീവമായി റിക്രൂട്ട് ചെയ്യുന്നതായി ഇന്റലിജന്‍സ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വിവരം നല്‍കിയിരുന്നു. 2020 മേയ് മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.