ചൈന്നൈ: മുപ്പതാണ്ടുകൾക്കു ശേഷം ജയിൽ മോചിതനായ പേരറിവാളൻ (A. G. Perarivalan)നന്ദി പറഞ്ഞത് ജസ്റ്റിസ് കെ ടി തോമസിനും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർക്കും. കേസിൽ ശിക്ഷാ ഇളവ് ലഭിക്കാൻ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയ സിബിഐ എസ് പി ത്യാഗരാജനെയും ഓർത്തുപറഞ്ഞ് പേരറിവാളൻ.
1999 ൽ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ ബെഞ്ചാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനടക്കം ഏഴു പേർക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ച അതേ ജസ്റ്റിസ് കെ ടി തോമസ് തന്നെ ശിക്ഷ നടപ്പാക്കുന്നതിനെതിരെ 2013ൽ രംഗത്തുവരികയായിരുന്നു. പ്രതികൾക്കു മാപ്പു നൽകണമെന്നു സോണിയാ ഗാന്ധിയോട് അഭ്യർഥിച്ച ജസ്റ്റിസ് തോമസ്, വർഷങ്ങൾ പിന്നിട്ടശേഷം വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞു.
Also Read-പേരറിവാളൻ: രണ്ട് ബാറ്ററികൾ നയിച്ചത് 31 വർഷം ജയിലിലേക്ക്; 50-ാം വയസിലെ മോചനത്തിന്റെ നാൾവഴികൾ
പേരറിവാളന്റെ അടക്കം വധശിക്ഷ ഇളവു ചെയ്യുന്നതിൽ നിർണായമായി ഈ നിലപാട്. ഇതെല്ലാമാണ് തന്നെ ജയിൽമോചിതനാക്കിയതെന്നായിരുന്നു പേരറിവാളന്റെ പ്രതികരണം. സിബിഐ എസ് പിയായിരുന്ന ത്യാഗരാജന്റെ തുറന്നുപറച്ചിലും പേരറിവാളന്റെ ശിക്ഷ ഇളവു ചെയ്യുന്നതിൽ നിർണായകമായി.
Also Read-31 വർഷങ്ങൾക്ക് ശേഷം പേരറിവാളന് മോചനം; ശിക്ഷയിൽ ഇളവ് നൽകി സുപ്രീം കോടതി
പേരറിവാളന്റെ കുറ്റസമ്മത മൊഴി എടുത്തിട്ടില്ലെന്ന് കേസ് അന്വേഷിച്ച ത്യാഗരാജനും 2013-ൽ വെളിപ്പെടുത്തിയിരുന്നു.
അമ്മ അർപുതമ്മാളിനൊപ്പമായിരുന്നു പേരറിവാളൻ മാധ്യമങ്ങളോട് സംസാരിച്ചത്. ജയിൽമോചനത്തിന് അമ്മ അർപുതമ്മാൾ നടത്തിയ നിയമപ്പോരാട്ടത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഏറെ വികാരാധീനനായി പേരറിവാളൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rajiv Gandhi