നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹാഘോഷങ്ങൾക്ക് ഇനി കുതിര വേണ്ട; പുതിയ ക്യാംപെയ്നുമായി PETA

  വിവാഹാഘോഷങ്ങൾക്ക് ഇനി കുതിര വേണ്ട; പുതിയ ക്യാംപെയ്നുമായി PETA

  വിവാഹവേളകളിലെ കുതിരകളുടെ ഉപയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടന (PETA)

  • Share this:
   വിവാഹ സീസണുകൾ ആരംഭിക്കാൻ ഇനി ഒരു മാസം കൂടി ബാക്കിനിൽക്കെ വിവാഹവേളകളിലെ കുതിരകളുടെ ഉപയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടന (PETA). ഇന്ത്യൻ വിവാഹങ്ങളിൽ ആഡംബരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലാണ് കുതിരകളെ ഉപയോഗിക്കുന്നത്. കുതിരകളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നത് ഇരുമ്പിന്റെ കൂർത്ത താക്കോൽപ്പല്ലുകളാണ്. ഇവ കുതിരകൾക്ക് വളരെയധികം വേദനയുളവാക്കുന്ന ഒരു മെരുക്കൽ രീതിയാണ്. അതിനാൽ വിവാഹാവസരങ്ങളിൽ കുതിരകളെ ഉപയോഗിക്കുന്നത് ഒഴുവാക്കാൻ ദമ്പതികളെ പ്രേരിപ്പിക്കുകയാണ് ക്യാമ്പെയിനിലൂടെ PETA ഉദ്ദേശിക്കുന്നത്.

   പൊതുജനങ്ങളിലും ഇത് സംബന്ധിച്ച അവബോധം നൽകുകയാണ് ലക്ഷ്യം. ലഖ്നൗ, ചണ്ഡീഗഡ്, ഡൽഹി, ജയ്പൂർ, മുംബൈ, എന്നിവിടങ്ങളിൽ PETA ഇത് സംബന്ധിച്ച പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹസ്രത്ത്ഗഞ്ചിലെ പ്രധാന ക്രോസിങ്ങിന് സമീപമാണ് ലഖ്നൗവിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുനന്നത്.

   അടുത്തയിടെയാണ് അഭിനേതാവും ഹാസ്യതാരവുമായ രാജു ശ്രീവാസ്തവ, വിവാഹ വേളകളിലും മറ്റവസരങ്ങളിലും കുതിരകൾ നേരിടുന്ന ഈ ക്രൂരതകളെ ചിത്രീകരിച്ച ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

   PETA ഇന്ത്യയുടെ, മുതിർന്ന ക്യാമ്പെയ്ൻ കോഡിനേറ്റർ ആയ, രാധിക സൂര്യവൻശി പറയുന്നതിങ്ങനെയാണ്, “ഇരുമ്പുകൾ കൊണ്ടുള്ള കൂർത്ത താക്കോൽപ്പല്ലുകൾ കുതിരകളെ മെരുക്കാനാണ് ഉപയോഗിക്കുന്നത്. ഇവ കുതിരകൾക്ക് അസഹ്യമായ വേദനയാണ് നൽകുന്നത്. അത് അവയിൽ മുറിവേൽപ്പിക്കുകയും ചില അവസരങ്ങളിൽ ജീവിതകാലത്തേക്ക് തന്നെ വേദനയായിത്തീരുകയും ചെയ്യാറുമുണ്ട്. PETA ഇന്ത്യ, വിവാഹം കഴിക്കാനിരിക്കുന്ന പങ്കാളികളോട് കുതിരകളോട് ദയ കാണിക്കണമെന്നും, അവയെ നിങ്ങളുടെ വിവാഹദിന പദ്ധതികളിൽ നിന്ന് മാറ്റി നിർത്തണമെന്നുമാണ് ആവശ്യപ്പെടുന്നു.”

   യാത്രകൾക്കും ഭാരം ചുമക്കുന്നതിനും ഉപയോഗിക്കുന്ന മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതകൾ തടയാൻ 1965ൽ നിലവിൽ വന്ന നിയമത്തിന്റെ റൂൾ 8 പ്രകാരം, മൃഗങ്ങളിൽ ഇരുമ്പാണികൊണ്ടുള്ള താക്കോൽപ്പല്ലുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ നിലനിൽക്കേ തന്നെ PETA ഇന്ത്യ, നടത്തിയ പരിശോധനകളിൽ നിയമവിധേയമല്ലാത്ത ഈ ഉപകരണങ്ങളുടെ ഉപയോഗം കണ്ടെത്തുകയും ചെയ്തിരുന്നു. മൃഗങ്ങളെ ഉപദ്രവിക്കുന്നതിവായി മർദ്ദന ഉപകരണങ്ങൾ അവയുടെ വായിൽ ആഴത്തിൽ തറയ്ക്കുകയാണ് പതിവ്. ഈ പ്രവർത്തി മൂലം ഇവയുടെ ചുണ്ടുകൾക്കും നാവുകൾക്കും മാരമായ പരിക്കുകൾ ഏൽക്കുകയും, രക്തമൂറുന്ന വലിയ വൃണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉളവാക്കുന്നത് എന്ന് ഇവർ പറയുന്നു. കുതിരകളിൽ ഇത് ആഴത്തിലുള്ള മാനസിക പ്രശ്നങ്ങളും ജീവിതക്കാലത്തേക്കുള്ള നാശത്തിനും വഴിവെയ്ക്കുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

   കുതിരകൾ ഇത്തരത്തിലുള്ള പീഡനങ്ങൾക്കിരയാകുന്നു എന്ന വസ്തുതകൾ പുറത്തു വരുന്നതിനാൽ, പൊതുജനങ്ങളിൽ പലരും തങ്ങളുടെ ആഘോഷവേളകളിൽ നിന്ന് കുതിരകളെ ഒഴുവാക്കിത്തുടങ്ങിയിട്ടുണ്ട്. ഒട്ടേറെ വിവാഹ വിരുന്നുകൾക്കും കുതിരകളെക്കൂടാതെയുള്ള വിവാഹ ഘോഷയാത്രകൾ നടത്തി തുടങ്ങിയിട്ടുമുണ്ട്. അതായത്, കുതിരകളെ ഒഴുവാക്കികൊണ്ട് ലളിതമായ നടപ്പും, ഫാൻസി കാറുകളിലും മറ്റുമുള്ള വരവും തുടങ്ങി ഹെലികോപ്റ്ററുകളിൽ വരെ വധൂവരന്മാർ വിവാഹവേദിയിലും തുടർന്നുള്ള ഘോഷയാത്രയ്ക്ക് എത്തുന്ന രീതികളിലേക്ക് ജനങ്ങൾ മാറി കൊണ്ടിരിക്കുകയാണ്.
   Published by:Karthika M
   First published: