• HOME
  • »
  • NEWS
  • »
  • india
  • »
  • സ്വവർഗാനുരാഗികൾ, ട്രാൻസ് ജെൻഡറുകൾ, ലൈംഗിക തൊഴിലാളികർ എന്നിവരെ രക്ത ദാനത്തിൽ നിന്നും വിലക്കുന്നതിനെതിരെ ഹർജി

സ്വവർഗാനുരാഗികൾ, ട്രാൻസ് ജെൻഡറുകൾ, ലൈംഗിക തൊഴിലാളികർ എന്നിവരെ രക്ത ദാനത്തിൽ നിന്നും വിലക്കുന്നതിനെതിരെ ഹർജി

വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡേഴ്സ്, ലൈംഗിക തൊഴിലാളികൾ എന്നിവർ രക്ത ദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ  സുപ്രീം കോടതിയിൽ ഹർജി. വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി.

    രക്ത ദാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശങ്ങളിലാണ് സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡേഴ്സ്, ലൈംഗിക തൊഴിലാളികർ എന്നിവർക്ക് വിലക്കുള്ളത്. പൊതുജന ആരോഗ്യം വെല്ലുവിളി നേരിടുന്ന മഹാമാരിയുടെ കാലത്ത് ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് രക്തം ദാനം നൽകാനോ സ്വീകരിക്കാനോ കഴിയാത്തത് ഗുരുതര പ്രശ്നമാണെന്ന് ഹർജിയിൽ പറയുന്നു.

    കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  2017ൽ പുറത്തിറക്കിയ ബ്ലഡ് ഡോണർ സെലക്ഷൻ ആൻഡ് ബ്ലഡ് ഡോണർ റഫറൽ മാർഗനിർദേശത്തിലെ 12,51 ക്ലോസുകൾക്ക് എതിരെ ആണ് ഹർജി. ഇത് പ്രകാരം ട്രാൻസ് ജെൻഡറുകൾ, വനിതാ ലൈംഗിക തൊഴിലാളികൾ, മറ്റ് പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ എന്നിവർക്ക് രക്തം ദാനം നൽകുന്നതിന് സ്ഥിരമായ വിലക്ക്  ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരക്കാരിൽ എച്ച്ഐവി എയ്ഡ്സിനുള്ള സാധ്യത കൂടുതലാണ് എന്ന നിഗമനത്തിലാണ് വിലക്ക്.

    എന്നാൽ ഒരാളുടെ ലൈംഗിക താൽപര്യത്തിൻ്റെയും, ജെൻഡർ ഐഡൻ്റിറ്റിയുടെയും അടിസ്ഥാനത്തിൽ ഉള്ള ഇത്തരം ഒഴിവാക്കൽ തികച്ചും ഏകപക്ഷീയവും യുക്തിരഹിതവും വിവേചനപരവും അശാസ്ത്രീയവുമാണ് എന്ന് ഹർജിയിൽ പറയുന്നു.  എച്ച്ഐവി എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി,ഹെപ്പറ്റൈറ്റിസ് സി എന്നിങ്ങനെയുള്ള രോഗങ്ങൾ ഇല്ലെന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പാക്കിയാണ്  ദാനമായി ലഭിക്കുന്ന എല്ലാവരുടെയും രക്തം ഉപയോഗിക്കുന്നത് എന്നിരിക്കേ ഇത്തരത്തിലുള്ള വിവേചനത്തിൻ്റെ ആവശ്യം എന്തെന്നും ഹർജിയിൽ ചോദിക്കുന്നു

    മാർഗനിർദേശം കാരണം മഹാമാരി സമയത്ത് രക്തം ആവശ്യമായി വന്ന ഈ വിഭാത്തിൽ പെട്ട പലർക്കും അവരുടെ തന്നെ വിഭാഗത്തിൽ നിന്ന് ഉള്ളവരിൽ നിന്ന് രക്തം സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഹർജി ചൂണ്ടി കാണിക്കുന്നു.  രക്ത ദാനത്തിൽ നിന്നും മാത്രമല്ല കൊറോണക്ക് എതിരെയുള്ള പ്ലാസ്മ ദാനത്തിലും ഇത്തരക്കാരെ ഒഴിവാക്കി. ഭരണ ഘടനയുടെ തന്നെ ആർട്ടിക്കിൾ 14,15,21 എന്നിവയുടെ ലംഘനമാണ് മാർഗനിർദേശം എന്ന് ഹർജി പറയുന്നുണ്ട്. തുല്യതക്കുള്ള അവകാശം,ലിംഗ വിവേചനം തടയൽ,ജീവിക്കാനുള്ള അവകാശം തുടങ്ങി ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഹർജി ആവശ്യപ്പെടുന്നു.

    വിഷയത്തിൽ കേന്ദ്രത്തോട് വിശദീകരണം ചോദിച്ച കോടതി ശാസ്ത്രീയമായ കാര്യങ്ങൾ അടങ്ങിയ വിഷയം ആയതിനാൽ 2017ലെ മാർഗനിർദേശം റദ്ദാക്കാൻ തയ്യാറായില്ല. അഡ്വക്കേറ്റ് ജയ്ന കോത്താരി, തുളസി കെ. രാജ് എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.

    Summary: A petition has been filed at the Supreme Court against preventing same-sex lovers, transgenders and sex workers from donating blood. SC has sought explanation from the Centre
    Published by:user_57
    First published: