ഇന്ധനവില ഇന്നും കൂടി; ഒരു മാസത്തിനിടെ വർധിച്ചത് രണ്ടു രൂപയിലധികം
ഇന്ന് പെട്രോളിന് 10 പൈസയും, ഡീസലിന് 12 പൈസയും കൂടി

News18
- News18 India
- Last Updated: January 5, 2020, 11:16 AM IST
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുതിച്ചുയരുകയാണ്. ഒരു മാസത്തിനിടെ രണ്ടു രൂപയിലധികം വര്‍ധനയാണ് വിലയില്‍ ഉണ്ടായത്. ഇന്ന് പെട്രോളിന് 10 പൈസയും, ഡീസലിന് 12 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 78 രൂപ 94 പൈസയും ഡീസലിന് 73 രൂപ 63 പൈസയുമാണ് ഇന്നത്തെ വില.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധന വിലയെ ബാധിച്ചു എന്നാണ് വിലയിരുത്തല്‍. ബ്രെന്‍ഡ് ക്രൂഡോയിലിന് 68.60 ആണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്. Also read: അജിത് പവാറിന് ധനകാര്യം; ടൂറിസം-പരിസ്ഥിതി ആദിത്യയ്ക്ക്: മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് ഉദ്ദവ് സർക്കാർ
നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരാനാണ് സാധ്യത. അമേരിക്ക ഇറാന് സംഘര്‍ഷം എണ്ണ വിപണിയെ സാരമായി ബാധിക്കും എന്നാണ് കണക്കുകൂട്ടല്‍. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം ഇറാന്റെ കൈവശമാണ്. കഴിഞ്ഞ ഒരു മാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇറാന് ഇറാക്ക് രാജ്യങ്ങള്‍ മാത്രം ഉല്പാദിപ്പിച്ചത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധന വിലയെ ബാധിച്ചു എന്നാണ് വിലയിരുത്തല്‍. ബ്രെന്‍ഡ് ക്രൂഡോയിലിന് 68.60 ആണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്.