• HOME
  • »
  • NEWS
  • »
  • india
  • »
  • കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

ബൈക്കിലെത്തിയ ഒരാൾ ബോംബെറിഞ്ഞിട്ട് കടന്നുകളഞ്ഞു

  • Last Updated :
  • Share this:
    കോയമ്പത്തൂർ: കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്. എൻഐഎ റെയ്ഡിന് പിന്നാലെയാണ് പെട്രോൾ ബോബേറുണ്ടായത്. ഇന്നലെ രാത്രി 8.40ന് ആയിരുന്നു സംഭവം. ബൈക്കിലെത്തിയ ഒരാൾ ബോംബെറിഞ്ഞിട്ട് കടന്നുകളഞ്ഞു. ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

    സിറ്റി പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ സംഭവ സ്ഥലത്തെത്തിയിരുന്നു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പെട്രോള്‍ ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി.

    Also Read-പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്: രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ; എല്ലാം നിരീക്ഷിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും

    ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയത്. 13 സംസ്ഥാനങ്ങളിൽ നിന്നായി 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷൻ പല സംസ്ഥാന സർക്കാരുകളും അറിയാതെയാണ് എൻഐഎ നടപ്പാക്കിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു.

    ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിടിയിലായത് കേരളത്തിൽ നിന്നാണ്, 22 പേർ. കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും 20 പേർ വീതവും പിടിയിലായി. തമിഴ്നാട് 10, ആസാം 9, ഉത്തർപ്രദേശ് 8, ആന്ധ്രാപ്രദേശ് 5, മധ്യപ്രദേശ് 4, പുതുച്ചേരി, ഡൽഹി- 3, രാജസ്ഥാൻ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ കസ്റ്റഡിയിലായ നേതാക്കളുടെ എണ്ണം.

    Also Read-NIA ED PFI Raid LIVE News Updates | വിവിധ ഇടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്; പോലീസിനെ വെല്ലുവിളിച്ച് അക്രമികൾ

    എൻഐഎ റെയിഡിനെതിരെയും നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരെയും കേരളത്തില്‍ ഇന്ന് പൊപ്പുലർ ഫ്രണ്ട് ഹർത്താൽ ആഹ്വാനം ചെയ്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: