• HOME
  • »
  • NEWS
  • »
  • india
  • »
  • കന്യാകുമാരിയിൽ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതകൾക്കായി അന്വേഷണം ഊർജിതം

കന്യാകുമാരിയിൽ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതകൾക്കായി അന്വേഷണം ഊർജിതം

ബി ജെ പി നേതാവും, വ്യവസായിയുമായ കല്ലാണസുന്ദരത്തിന്റെ വീടിന് നേരെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരാണ് പെട്രോൾ ബോംബെറിഞ്ഞത്

  • Share this:
സജ്ജയ കുമാർ

കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാടിന് സമീപം കരുമൻ കൂടലിന് സമീപം ബി.ജെ.പി നേതാവിന്റെ വീടിന് നേരെ അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. ബി ജെ പി നേതാവും, വ്യവസായിയുമായ കല്ലാണസുന്ദരത്തിന്റെ വീടിന് നേരെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരാണ് പെട്രോൾ ബോംബെറിഞ്ഞത്. കഴിഞ്ഞ ദിവസം രാതി 10.50 യോടെയാണ് സംഭവം.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ നേതാക്കളുടെ  വീടുകളിലും ഓഫീസുകളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. തമിഴ്നാട്ടിൽ 12 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിലായി. ഇതിന് പിന്നാലെ കോയമ്പത്തൂരും മധുരയുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബിജെപി ആർഎസ്എസ് ഭാരവാഹികളുടെ വീടുകൾക്ക് നേരെ തുടർച്ചയായി പെട്രോൾ  ബോംബാക്രമണങ്ങൾ നടന്നത്.

ഇതിന് പിന്നാലെ യാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കന്യാകുമാരി ജില്ലയിലും ഇത്തരം ബോംബാക്രമണം നടന്നത്.  സംഭവത്തെത്തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനാലയ്ക്ക് സമീപം വീണ പെട്രോൾ ബോംബിന് തീ പിടിക്കാത്തതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല.
വിവരമറിഞ്ഞ് മണ്ടയ്ക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഇതറിഞ്ഞു ബിജെപി  പ്രവർത്തകർ വീട്ടിൽ തടിച്ചുകൂടിയിരുന്നു.

Also Read- കന്യാകുമാരിയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബാക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇരുചക്രവാഹനത്തിൽ വന്ന് പെട്രോൾ ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Published by:Anuraj GR
First published: