• HOME
  • »
  • NEWS
  • »
  • india
  • »
  • PETROL DIESEL PRICE HIKED FOR 8TH CONSECUTIVE DAY

Petrol-Diesel Price hike തുടർച്ചയായ എട്ടാം ​ദിവസവും പെട്രൊളിനും ഡീസലിനും വില കൂട്ടി

എട്ട് ദിവസം കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്

News18

News18

  • Share this:
    രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ​ദിവസവും പെട്രൊള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ എണ്ണ കമ്പനികള്‍. പെട്രൊളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. എട്ട് ദിവസം കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രൊളിന് 79.85 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 73.88 രൂപയുമാണ് പുതിയ വില.

    കോവി​ഡ് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന കാ​ല​ത്ത്​ പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല അ​ടി​ക്ക​ടി വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു​ള്ള പ്ര​തി​ഷേ​ധം അറിയിക്കാന്‍ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രിക്ക് മ​ന്ത്രി എ കെ ശ​ശീ​ന്ദ്ര​ന്‍ ഇന്നലെ ക​ത്ത​യ​ച്ചിരുന്നു. ക്രൂ​ഡോ​യി​ല്‍ വി​ല കു​റ​ഞ്ഞ​തി​ന് അ​നു​സ​രി​ച്ച്‌​ ഇ​ന്ധ​ന​വി​ല കു​റ​ക്കു​ന്ന​തി​ന് എ​ണ്ണ​ക്കമ്പ​നി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്​​ക്കാന്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.
    TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
    Published by:user_49
    First published:
    )}