• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എണ്ണവില റെക്കോർഡിൽ; 'നല്ല വാർത്ത' എന്ന് ബി.ജെ.പി നേതാവ്


Updated: September 4, 2018, 12:49 PM IST
എണ്ണവില റെക്കോർഡിൽ; 'നല്ല വാർത്ത' എന്ന് ബി.ജെ.പി നേതാവ്

Updated: September 4, 2018, 12:49 PM IST
ന്യൂഡൽഹി: രാജ്യത്തെ എണ്ണവില പുതിയ റെക്കോർഡിലെത്തി. മുംബൈയിൽ പെട്രോളിന് 86.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 75.74 രൂപയും. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ചൊവ്വാഴ്ച എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.

അതേസമ‌യം, എണ്ണവില വർധനയെ നല്ല വാർത്തയെന്നാണ് ബി.ജെ.പി വക്താവ് നളിൻകോഹ്ലി അഭിപ്രായപ്പെട്ടത്.
'ഇന്ധനവില വർധിച്ചത് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയാണ്. വാറ്റ് നികുതി വഴി കൂടുതൽ വരുമാനമുണ്ടാകും. കേന്ദ്രത്തിനും നേട്ടമുണ്ട്.. ഒപ്പം സംസ്ഥാനങ്ങൾക്കും നേട്ടമുണ്ട്' - നളിൻ കോഹ്ലി ന്യൂസ് 18നോട് പറഞ്ഞു. ഇന്ധനവിലയെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാൻ ഇതാണ് പറ്റിയ സമയമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ പെട്രോൾ വിലയിൽ 4.66 രൂപയുടെയും ഡീസൽ വിലയിൽ 6.35 രൂപയുടെയും വർധനവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറഞ്ഞതുമാണ് എണ്ണവില വർധിക്കാൻ കാരണമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
First published: September 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍