Petrol | 'മുതലാകില്ല' 50 രൂപയ്ക്ക് താഴെ പെട്രോൾ അടിക്കരുതേ; അഭ്യർത്ഥനയുമായി പമ്പ് ഉടമകൾ
Petrol | 'മുതലാകില്ല' 50 രൂപയ്ക്ക് താഴെ പെട്രോൾ അടിക്കരുതേ; അഭ്യർത്ഥനയുമായി പമ്പ് ഉടമകൾ
50 രൂപയില്‍ തഴെ പെട്രോള്‍, ഡീസല്‍ എന്നിവ അടിക്കുമ്പോള്‍ മെഷീന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കാശ് പോലും ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമ വ്യക്തമാക്കുന്നു.
ഒരോ ദിവസവും പെട്രോള്‍, (Petrol) ഡീസല്‍ വില കുതിച്ചുകയറുകയാണ്. ഇപ്പോഴിതാ 50 രൂപയില്‍ താഴെ പെട്രോള്‍ അടിച്ചുനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയാണ് പെട്രോള്‍ പമ്പ് ഉടമകള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇക്കാര്യം വ്യക്തമാക്കി ഒരുവ പമ്പുടമ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്.
50 രൂപയില്‍ തഴെ പെട്രോള്‍, ഡീസല്‍ എന്നിവ അടിക്കുമ്പോള്‍ മെഷീന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കാശ് പോലും ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ഇത്രയും ചെറിയ അളവില്‍ പെട്രോള്‍ അടിച്ച് നല്കി വ്യാപരം മുന്നോ്ട്ട് കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും പമ്പുടമകകള് വ്യക്തമാക്കുന്നു.
137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു രണ്ട്മൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
Maharashtra | A petrol pump in Nagpur refuses to sell petrol below Rs.50
It's not viable to operate machines for giving such a small quantity of petrol as they consume high electricity. We took this decision to avoid a scuffle with people: Ravishankar Pardhi, Petrol Pump owner pic.twitter.com/NXOay5flOf
ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ജെറ്റ് ഇന്ധനവില.
രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്.
പെട്രോള്‍ ഡീസലിന്റെ പ്രതിദിന നിരക്ക് SMS വഴിയും നിങ്ങള്‍ക്ക് അറിയാനാകും. ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കള്‍ക്ക് RSP എന്ന് 9224992249 എന്ന നമ്പറിലേക്കും ബിപിസിഎല്‍ ഉപഭോക്താക്കള്‍ക്ക് 9223112222 എന്ന നമ്പറിലേക്ക് RSP എന്ന് അയച്ചും വിവരങ്ങള്‍ ലഭിക്കും. അതേസമയം, എച്ച്പിസിഎല്‍ ഉപഭോക്താക്കള്‍ക്ക് 9222201122 എന്ന നമ്പറിലേക്ക് HPPrice എന്നയച്ച് വില അറിയാനാകും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.