• HOME
  • »
  • NEWS
  • »
  • india
  • »
  • Exclusive | പോപ്പുലർ ഫ്രണ്ടിന് ISIS, SIMI, ABT തുടങ്ങിയ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം; തെളിവുകൾ പുറത്ത്

Exclusive | പോപ്പുലർ ഫ്രണ്ടിന് ISIS, SIMI, ABT തുടങ്ങിയ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം; തെളിവുകൾ പുറത്ത്

തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ

  • Share this:
ഇന്നലെ രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) (PFI) ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ (NIA) നടത്തിയ റെയ്ഡിനെ തുടർന്ന് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തീവ്രവാദ സംഘടനകളുമായി (Terror groups) പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ.

സയ്യിദ് അബുൽ മൗദൂദി, അല്ലാമാ ഇഖ്ബാൽ തുടങ്ങിയ തീവ്ര ഇസ്ലാമിക പണ്ഡിതന്മാരിൽ നിന്നും ഒസാമ ബിൻ ലാദനെപ്പോലുള്ള തീവ്രവാദികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനം എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ പലരും നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) പ്രവർത്തകരാണെന്നും ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള തടിയന്‍റവിട നസീർ ഗ്രൂപ്പ് ഓഫ് കേരളയുടെ ചുവടു പിടിച്ചായിരുന്നു ഇവർ പ്രവർത്തനമാരംഭിച്ചതെന്നുമുള്ള നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ.

കൂടാതെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിലും അൽ-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ അൽ-നുസ്ര ഫ്രണ്ടിലും പിഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 15 കേഡർമാർ ഇതിനകം ഐഎസിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും നിരവധി തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ;

പിഎഫ്ഐയും സിമിയും തമ്മിലുള്ള ബന്ധം

2001ൽ നിരോധിത സംഘടനയായി മാറിയ സിമിയുടെ അജണ്ടയാണ് ഇവർ നടപ്പിലാക്കുന്നത്.

പിഎഫ്ഐ വൈസ് ചെയർമാൻ ഇ എം അബ്ദുൾ റഹിമാൻ സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു.

പിഎഫ്ഐ ദേശീയ നിർവാഹക സമിതി അംഗം പ്രൊഫ. പി കോയ സിമി അംഗവും ജമാഅത്തെ ഇസ്‌ലാമിയുമായിയുമായും ബന്ധമുള്ള ആളായിരുന്നു.

2022 ജൂണിൽ പൂനെ സ്‌ഫോടനം നടത്തിയത് മുൻ സിമി അംഗമായിരുന്ന പിഎഫ്‌ഐ കേഡർ റാഷിദ് ഷെയ്ഖാണ്.

മുൻ സിമി അംഗങ്ങളുടെ യോഗസ്ഥലമായ ഖമറുദ്ദീൻ മസ്ജിദിന്റെ ട്രസ്റ്റിയായ ഷക്കീൽ അബ്ദുൾ റഹ്മാനുമായി റാഷിദ് ഷെയ്ഖ് വളരെ അടുപ്പത്തിലായിരുന്നു.

Also Read- 'പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; ജൂലൈ 12 ന് ആക്രമണത്തിന് പദ്ധതിയിട്ടു; ED റിമാൻഡ് റിപ്പോർട്ട്

പിഎഫ്ഐയും ഐഎസും തമ്മിൽ

പിഎഫ്‌ഐ കേഡറും സംഘടനയുടെ മുണ്ടേരി യൂണിറ്റ് ഏരിയ പ്രസിഡന്റുമായ അബ്ദുൾ റൗഫ് ഐസിസ് കേഡറായ മുഹമ്മദ് ഷെൽജിയുടെ അടുത്ത അനുയായിയാണ്.

ഇരുവരും ഒരുമിച്ച് ഹിജ്റ നടത്തിയിരുന്നു.

സിറിയയിലെയും ഖൊറാസനിലെയും ഐസിസ് റിക്രൂട്ട്‌മെന്റിനുള്ള സാമ്പത്തിക സഹായത്തോടൊപ്പം അബ്ദുൾ റൗഫ് ഒരു തൽസീന് ലോജിസ്റ്റിക് പിന്തുണയും നൽകി.

പിഎഫ്‌ഐ മുഖപത്രമായ തേജസ് ഡെയ്‌ലിയിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു കേഡർ അബു താഹിർ ഹിജ്‌റയുടെ പേരിൽ സിറിയയിലേക്ക് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. ശേഷം താൻ ഐഎസിൽ ചേരുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു.

പാപ്പിനിശ്ശേരിയിലെ പിഎഫ്ഐ നേതാവായ ചാലാട് നൂർ പിഎഫ്ഐയിൽ ആയുധപരിശീലകനായിരുന്നു. പിന്നീട് ഐഎസിൽ ചേർന്നു.

പിഎഫ്ഐയും അൻസറുല്ല ബംഗ്ലാ ടീമും (എബിടി)

ABT അംഗങ്ങൾ 2022 ജൂണിൽ പിഎഫ്ഐ അംഗമായ സഫീഖുൽ ഇസ്ലാമിനെ കാണാൻ മുർഷിദാബാദ് സന്ദർശിച്ചിരുന്നു

ഇഖ്റ റിസർച്ച് ഫൗണ്ടേഷൻ എന്ന എൻജിഒയുടെ ഓഫീസിൽ വച്ചായിരുന്നു ഇത്.

ഇത് പിഎഫ്ഐപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇതിന്റെ വ്യാപ്തി നിശ്ചയിക്കാനുമായിരുന്നു.

ബെംഗളൂരു സ്‌ഫോടന പരമ്പരയിലെ പ്രതികൾക്ക് പിഎഫ്‌ഐയുടെ പിന്തുണയുണ്ടായിരുന്നതായാണ് വിവരം.

2008ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസിൽ ഇസ്‌ലാമിക് സേവാ സംഘ് സ്ഥാപകനും ജയിലിൽ കഴിയുന്നതുമായ അബ്ദുൾ നാസർ മദനിയെ പിഎഫ്‌ഐ പൂർണമായി പിന്തുണക്കുന്നുണ്ട്

മഅ്ദനിയുടെ മോചനത്തിനായി പിഎഫ്ഐ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ചാനലുകളും ഉണ്ടാക്കിയിരുന്നു.

പിഎഫ്ഐ അഫിലിയേറ്റഡ്ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാവായ അംജദ് കണ്ണിയപുരം ഒരു യൂട്യൂബ് ചാനലും കൈകാര്യം ചെയ്യുന്നുണ്ട്.

പോപ്പുലർ ഫ്രണ്ട് നടത്തുന്ന മറ്റൊരു YouTube ചാനൽ MSIP ഒഫീഷ്യൽ എന്ന പേരിലാണുള്ളത്. ഈ ചാനലിൽ മഅ്ദനിയെ പ്രകീർത്തിച്ചുള്ള കണ്ടന്റുകളാണുള്ളത്.അറിവ് KL01, കേരള പവർ വോയ്സ്, ഇസ്ലാമിക് പവർ വോയ്സ് തുടങ്ങിയവയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മറ്റ് ചില യൂട്യൂബ് ചാനലുകൾ.
Published by:Anuraj GR
First published: