നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പോരാളികൾ ഇപ്പോള്‍ യാചകർ'; 89 ദിവസമായി ശമ്പളമില്ലാതെ കോവിഡ് ഡ്യൂട്ടി ചെയ്ത് ഡോക്ടർമാർ

  'പോരാളികൾ ഇപ്പോള്‍ യാചകർ'; 89 ദിവസമായി ശമ്പളമില്ലാതെ കോവിഡ് ഡ്യൂട്ടി ചെയ്ത് ഡോക്ടർമാർ

  ഏഴ് മെഡിക്കൽ കോളേജുകളിൽ 350 ഓളം ബിരുദാനന്തര ഡോക്ടർമാരെയാണ് കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്

  Doctors Working Without Salaries

  Doctors Working Without Salaries

  • Last Updated :
  • Share this:
   കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാതെ അസമിലെ പിജി ഡോക്ടർമാർ. അസമിലെ ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജിലെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരുടെ അവസ്ഥ അടുത്തിടെ ഒരു ഡോക്ടറുടെ ട്വീറ്റിലൂടെയാണ് പുറം ലോകം അറിയുന്നത്.

   'അസം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ (എഎംസിഎച്ച്) ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ കോവിഡ് ഡ്യൂട്ടിയിൽ ഡോക്ടർമാരായി ചേർന്നത്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ പ്രവർത്തിക്കുന്നു. നിർഭാഗ്യവശാൽ, 89 ദിവസത്തിനു ശേഷവും ഞങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ല', ഡോക്ടർമാർ പറഞ്ഞു.

   Also Read പപ്പടവും ശർക്കരയും മാത്രമല്ല മുളകുപൊടിയും കഴിക്കാൻ പാടില്ലായിരുന്നു; ഓണക്കിറ്റിലെ മുളകുപൊടിയിൽ ബാക്ടീരിയ കണ്ടെത്തി

   ഈ മേഖലയിൽ പ്രവേശിച്ചി‌ട്ട് ഞങ്ങളുടെ ആദ്യത്തെ ജോലിയാണിത്. ഞങ്ങൾ‌ക്ക് ജോലി ചെയ്യാൻ‌ താൽ‌പ്പര്യവുമുണ്ട്. കോവിഡ്-19 വെല്ലുവിളി ഞങ്ങൾക്ക് ജീവിതകാലം മുഴുവൻ പഠിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. എന്നാൽ ശമ്പളം ലഭിക്കാത്തത് പലപ്പോഴും ഞങ്ങളെ കുഴപ്പത്തിലാക്കുന്നുവെന്ന് ഡോ. പ്രത്യുഷ് മഹന്ത പറഞ്ഞു.

   ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ അസമിലെ ഏഴ് മെഡിക്കൽ കോളേജുകളിൽ 350 ഓളം ബിരുദാനന്തര ഡോക്ടർമാരെയാണ് കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഒരു ഡോക്ടർന് പ്രതിമാസം 65,000 രൂപയോളമാണ് ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ജോലി തുടങ്ങി മൂന്ന് മാസം ആകുമ്പോഴും ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല.
   Published by:user_49
   First published:
   )}