• HOME
 • »
 • NEWS
 • »
 • india
 • »
 • PGIMER HAS SUCCESSFULLY REMOVED A LARGE BRAIN TUMOUR THROUGH THE NOSE OF A 16 MONTH OLD GIRL

ഒന്നര വയസുകാരിയുടെ ബ്രെയിന്‍ ട്യൂമർ മൂക്ക് വഴി നീക്കം ചെയ്തു; ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയ ആയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗി

താൻ കാണിച്ച് കൊടുക്കുന്നതൊന്നും മകൾ ശ്രദ്ധിക്കുന്നില്ലെന്ന അമ്മയുടെ സംശയമാണ് കുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചത്. തുടർന്ന് നടത്തിയ സ്കാനിൽ തലയോട്ടിക്ക് താഴെയായി വലിയൊരു ട്യൂമർ കണ്ടെത്തുകയായിരുന്നു.

Baby

Baby

 • Share this:
  ഛണ്ഡീഗഡ്: പതിനാറ് മാസം പ്രായമായ പെൺകുട്ടിയുടെ ബ്രെയിനിലെ ട്യൂമർ മൂക്കിലൂടെ വിജയകരമായി നീക്കം ചെയ്തു. ഇത്തരത്തിലുള്ള എൻഡോസ്കോപിക് ശസ്ത്രക്രിയയ്ക്ക് വിധയ ആകുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണീ ഒന്നരവയസുകാരി എന്നാണ് പറയപ്പെടുന്നത്. കാഴ്ച പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരാഖണ്ഡ് സ്വദേശിയായ കുട്ടിയെ ഛണ്ഡീഗഡ് പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (PGIMER)എത്തിച്ചത് എന്നാണ് ആശുപത്രി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

  Also Read-മരണത്തിലും അഞ്ചുപേർക്ക് ജീവനേകി ധനിഷ്ത; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

  കളിചിരികളുമായി ആരോഗ്യവതിയായിരുന്ന കുഞ്ഞ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കാഴ്ച പ്രശ്നങ്ങൾ നേരിട്ടത്. താൻ കാണിച്ച് കൊടുക്കുന്നതൊന്നും മകൾ ശ്രദ്ധിക്കുന്നില്ലെന്ന അമ്മയുടെ സംശയമാണ് കുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചത്. തുടർന്ന് നടത്തിയ സ്കാനിൽ തലയോട്ടിക്ക് താഴെയായി വലിയൊരു ട്യൂമർ കണ്ടെത്തുകയായിരുന്നു. ഒരു വയസൊക്കെ പ്രായമായ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അത് വളരെ വലിപ്പമേറിയതാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

  Also Read-വിമാനയാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ് നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

  ന്യൂറോ സർജറി വിഭാഗത്തിലെ ഡോ.ദണ്ഡപാണി എസ് എസ്, ഡോ.സുശാന്ത് ഇഎൻടി വിദഗ്ധ ഡോ.റിജുനിത എന്നിവരുടെ നേതൃത്തിലായിരുന്നു ശസ്ത്രക്രിയ. ഈ മാസം ആദ്യത്തോടെ നടന്ന ശസ്ത്രക്രിയ ആറുമണിക്കൂറോളം നീണ്ടു നിന്നു എന്നാണ് ആശുപത്രി പ്രസ്താവനയിൽ പറയുന്നത്. വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയക്കൊടുവിൽ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. വളരെ വേഗം തന്നെ സുഖം പ്രാപിക്കുകയും ചെയ്തു. ശസ്ത്രക്രിയ നടന്ന് പത്ത് ദിവസം പിന്നിടുമ്പോൾ കുട്ടിയുടെ നില വളരെ മെച്ചപ്പെട്ടുവെന്നും കാഴ്ച സങ്കീര്‍ണ്ണതകൾ ഒന്നും നിലവിലില്ലെന്നും അധികൃതർ പറയുന്നു. ഏറ്റവും പുതിയ സിടി സ്കാന്‍ അനുസരിച്ച് ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടു എന്ന് വ്യക്തമായെന്നും ഇവർ കൂട്ടിച്ചേർത്തു.

  Also Read-മകളെ നഴ്സിംഗിന് ചേർത്ത് മടങ്ങിയ പിതാവ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

  ഇത്തരം മുഴകൾക്കായി മൂക്കിലൂടെ എൻഡോസ്കോപ്പിക് ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ട് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കുട്ടി യുഎസിലെ സ്റ്റാൻഫോർഡിൽ നിന്നുള്ള രണ്ടുവയസുകാരിയായിരുന്നു. തുറന്ന ശസ്ത്രക്രിയ വഴിയാണ് സാധരണ ഇത്തരം ട്യൂമറുകൾ നീക്കം ചെയ്യുന്നത്. അതിനു ശേഷം ഈ മുഴകൾ സാധാരണയായി ഓപ്പൺ സർജറിയിലൂടെയാണ് നീക്കം ചെയ്യുന്നത്. ശേഷിക്കുന്ന ഭാഗം റേഡിയേഷൻ തെറാപ്പിയിലൂടെ ചികിത്സിക്കുകയാണ് രീതി. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആറു വയസിന് മുകളിലുള്ള രോഗികൾക്കായി വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ മൂക്കിലൂടെ എൻഡോസ്കോപ്പി വഴിയും ഇത്തരം സർജറികൾ നടത്തിവരുന്നുണ്ട്. ആശുപത്രി പ്രസ്താവനയിൽ പറയുന്നു.

  Also Read-മാസ്ക് ധരിച്ചില്ല: വിദേശസഞ്ചാരികളെ കൊണ്ട് 'പുഷ് അപ്പ്'എടുപ്പിച്ച് പൊലീസ്

  എന്നാൽ ചെറിയ കുട്ടികളിൽ ഈ ശസ്ത്രക്രിയ വളരെ വെല്ലുവിളിയാണ്. ചെറിയ മൂക്ക്, തലയോട്ടിയിലെ വളർയെത്താത്ത അസ്ഥികൾ, നിർണായക രക്തക്കുഴലുകളുടെ സാമീപ്യം എന്നിവയാണ് കുഞ്ഞുങ്ങളിൽ മൂക്കിലൂടെ എൻ‌ഡോസ്കോപ്പിക് സർജറി വെല്ലുവിളി ഉയർത്തുന്നത്.
  Published by:Asha Sulfiker
  First published:
  )}