• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രി മരുന്നുകമ്പനികൾക്കെതിരേ സംസാരിച്ചെന്ന വാർത്ത തെറ്റ്: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലൈൻസ്

പ്രധാനമന്ത്രി മരുന്നുകമ്പനികൾക്കെതിരേ സംസാരിച്ചെന്ന വാർത്ത തെറ്റ്: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലൈൻസ്

കൂടിക്കാഴ്ച ക്രിയാത്മകമായ ഒന്നായിരുന്നുവെന്നും വ്യവസായം ഉയർത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ചായിരുന്നു ചർച്ച നടത്തിയതെന്നും ഫാർമസ്യൂട്ടിക്കൽ അലൈൻസ് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മരുന്നു കമ്പനികൾക്കെതിരെ സംസാരിച്ചെന്ന വാർത്തകൾ തള്ളി ഇന്ത്യൻ ഫാർമ സ്യൂട്ടിക്കൽ അലൈൻസ്. ഫാർമസ്യൂട്ടിക്കൽ സിഇഒമാരുമായുള്ള ചർച്ചയ്ക്കിടെ ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് കൈക്കൂലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയാണ് ഫാർമസ്യൂട്ടിക്കൽ അലൈൻസ് തള്ളിയത്.

    also read:മഞ്ഞള്‍ സർവ കാന്‍സര്‍ സംഹാരി എന്ന് പറയാന്‍ വരട്ടെ; ശ്രീചിത്രക്കെതിരെ ഐഎംഎ

    ഇത്തരത്തിലൊരു ചർച്ച നടന്നിട്ടില്ലെന്ന് ഫാർമസ്യൂട്ടിക്കൽ അലൈൻസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കൂടിക്കാഴ്ച ക്രിയാത്മകമായ ഒന്നായിരുന്നുവെന്നും വ്യവസായം ഉയർത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ചായിരുന്നു ചർച്ച നടത്തിയതെന്നും ഫാർമസ്യൂട്ടിക്കൽ അലൈൻസ് വ്യക്തമാക്കുന്നു.

    ഹെൽത്ത് കെയർ ഇൻസ്ട്രിയുടെ വളർച്ച ലക്ഷ്യമിട്ടുള്ളതായിരുന്നു ചർച്ചയെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. ഗവേഷണവും വികസനവും, ഉയർന്ന നിലവാരമുള്ള മരുന്ന് ഉറപ്പു വരുത്തുക, ആഗോള മത്സരശേഷി ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളിലാണ് ചർച്ച നടന്നതെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു. ജനുവരി ഒന്നിനാണ് പ്രധാനമന്ത്രിയും ഫാർമസ്യൂട്ടിക്കൽ സിഇഒമാരുമായുള്ള ചർച്ച നടന്നത്.
    Published by:Gowthamy GG
    First published: