ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് ഉസ്ബെകിസ്ഥാനിൽ കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ കടുത്ത നടപടി സ്വീകരിച്ച് ഇന്ത്യയിലെ ഫാർമ എക്സ്പോർട്ട് കൗൺസിൽ ഉന്നത സമിതി. കൗണിസിലിന്റെ അംഗത്വത്തിൽ നിന്നും ആരോപണവിധേയമായ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ സസ്പെന്റ് ചെയ്തു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫാർമക്സിൽ ആണ് നടപടിയെടുത്തത്. കമ്പനി രാജ്യത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്നും ഫാർമ മേഖലയിൽ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും ആരോപിച്ചാണ് നടപടി സ്വീകരിച്ചത്.
ഉത്തർപ്രദേശ് ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ‘ഡോക്-1 മാക്സ്’ എന്ന സിറപ്പ് നിരവധി കുട്ടികളുടെ മരണത്തിന് ഇടയായെന്നാണ് ഉസ്ബെകിസ്ഥാനിലെ പ്രാദേശിക വാർത്താ വെബ്സൈറ്റായ എകെഐ ഡോട്ട് കോം റിപ്പോർട്ട് ചെയ്തത്. ശ്വാസകോശ സംബന്ധമായ കടുത്ത അസുഖങ്ങൾ ബാധിച്ചാണ് ഈ കുട്ടികൾ ആശുപത്രിയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ തേടി കൗൺസിൽ ഡിസംബർ 28, 30 തീയതികളിൽ കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സച്ചിൻ ജെയിന് കത്തയച്ചിരുന്നു. രണ്ട് കത്തുകളുടെയും പകർപ്പ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി ജി സോമാനിക്കും ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ മനീഷ് പ്രഭാതിനും ചേർത്താണ് കത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.