ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകന് കോൺഗ്രസ് പ്രവർത്തകരുടെ മർദനം. വിരുതനഗറിൽ പാർട്ടി സംഘടിപ്പിച്ച റാലിയിലെ ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ പകർത്തിയതിനാണ് ന്യൂസ് ഫോട്ടോഗ്രാഫർക്ക് പ്രവർത്തകരുടെ മർദനമേറ്റത്. വികടൻ മാസികയുടെ ഫോട്ടോഗ്രാഫറായ ആർ എം മുത്തുരാജയാണ് കയ്യേറ്റത്തിന് ഇരയായത്. മുത്തുരാജയെ മർദിക്കുന്ന വീഡിയോ വാർത്താഏജൻസിയായ എഎൻഐ പുറത്ത് വിട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വിശദീകരിക്കുന്ന യോഗത്തിനിടെ ശനിയാഴ്ചയാണ് സംഭവം. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അളഗിരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. വിരുതനഗറിലെ പാർട്ടി സ്ഥാനാർഥി മാണിക്കം ടാഗോറും മുൻ എംഎൽഎയും ഡിഎംകെ നേതാവുമായ തങ്കം തേനരശും സന്നിഹിതരായിരുന്നു. റാലിയിൽ നിരവധി കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുത്തുരാജ ഇവയുടെ ചിത്രം പകർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ മർദനം അഴിച്ചുവിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
#WATCH Tamil Nadu: Congress workers manhandle and thrash photojournalists who were allegedly clicking pictures of empty chairs at a public rally by the party in Virudhunagar. (06.04.2019) pic.twitter.com/epTiD9iLtK
— ANI (@ANI) April 7, 2019
സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുമായി ചേർന്നാണ് കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പരുക്കേറ്റ മുത്തുരാജയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിൽ ചെന്നൈ പ്രസ്ക്ലബ് പ്രതിഷേധവുമായി രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Congress, Electction 2019, Election 2019, General elections 2019, Kerala Loksabha Election 2019, Lok Sabha Election 2019, Loksabha election 2019, Rahul gandhi, Tamil Nadu Lok Sabha Elections 2019, Upa, കോൺഗ്രസ്, യുപിഎ, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019