• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രതിഷേധത്തിനു ശേഷം രാത്രിയിൽ തെരുവ് വൃത്തിയാക്കി; ഇന്‍റർനെറ്റ് കീഴടക്കി ജാമിയ വിദ്യാർഥികൾ

പ്രതിഷേധത്തിനു ശേഷം രാത്രിയിൽ തെരുവ് വൃത്തിയാക്കി; ഇന്‍റർനെറ്റ് കീഴടക്കി ജാമിയ വിദ്യാർഥികൾ

രാത്രി വൈകി വിദ്യാർഥികൾ വീണ്ടും തെരുവിലിറങ്ങി. പ്രതിഷേധിക്കാനല്ല, തെരുവ് വൃത്തിയാക്കാൻ.

ജാമിയ വിദ്യാർഥികൾ തെരുവ് വൃത്തിയാക്കുന്നു

ജാമിയ വിദ്യാർഥികൾ തെരുവ് വൃത്തിയാക്കുന്നു

  • News18
  • Last Updated :
  • Share this:
    പൊലീസ് ഭീഷണികൾക്കിടയിലും ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ തിങ്കളാഴ്ച പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധ സമരം തുടർന്നു. സമാധാനപരമായി വിദ്യാർഥികൾ ഞായറാഴ്ച നടത്തിവന്ന സമരം വൈകുന്നേരത്തോടെയാണ് സംഘർഷാവസ്ഥയിൽ എത്തിയത്.

    ക്യാംപസിനുള്ളിൽ കയറിയ പൊലീസ് ലൈബ്രറിക്കുള്ളിൽ പോലും കണ്ണീർവാതകം ഉപയോഗിക്കുകയായിരുന്നു. ഡൽഹി പൊലീസ് വിദ്യാർഥികളെ മർദ്ദിക്കുന്നതിന്‍റെ വീഡിയോയും ഫോട്ടോയും ഇന്‍റ‍നെറ്റിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

    ജാമിയയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യമെങ്ങുമുള്ള കോളേജ് ക്യാംപസുകളിലും സർവകലാശാല ക്യാംപസുകളിലും പ്രതിഷേധം നടന്നു. എന്നാൽ, ഇപ്പോൾ ഇന്‍റർനെറ്റിന്‍റെ ഹൃദയം കീഴടക്കിയിരിക്കുന്നത് ജാമിയയിലെ തന്നെ വിദ്യാർഥികളാണ്.



     



     



    പ്രതിഷേധത്തിനു ശേഷം എല്ലാവരും പിരിഞ്ഞു പോയപ്പോൾ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും മറ്റ് വലിച്ചെറിഞ്ഞ വസ്തുക്കൾ പ്രതിഷേധം നടന്ന സ്ഥലം നിറഞ്ഞിരുന്നു. എന്നാൽ, അത് അങ്ങനെ വിട്ട് പോകാൻ ജാമിയയിലെ വിദ്യാർഥികൾ തയ്യാറായില്ല.

     



     



     



    രാത്രി വൈകി വിദ്യാർഥികൾ വീണ്ടും തെരുവിലിറങ്ങി. പ്രതിഷേധിക്കാനല്ല, തെരുവ് വൃത്തിയാക്കാൻ. ഏതായാലും ജാമിയയിലെ വിദ്യാർഥികളുടെ നല്ല മനസിനെ വാഴ്ത്തി പാടുകയാണ് സോഷ്യൽ മീഡിയ. വിദ്യാർഥികൾ തെരുവ് വൃത്തിയാക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പങ്കുവെച്ചത്.
    Published by:Joys Joy
    First published: