HOME /NEWS /India / കോണ്‍ഗ്രസ്സില്‍ വീണ്ടും രാജി: ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസ്സില്‍ വീണ്ടും രാജി: ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

Pijush Kanti Biswas

Pijush Kanti Biswas

അധ്യക്ഷ സ്ഥാനം രാജിവെക്കുന്ന വിവരം ട്വീറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

  • Share this:

    ഡല്‍ഹി:ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വസ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു. അധ്യക്ഷ സ്ഥാനം രാജിവെക്കുന്ന വിവരം ട്വീറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. പാര്‍ട്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിയുള്ളതായി അദ്ദേഹം അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടി വിട്ട്ത്. മൂന്ന് പതിറ്റാണ്ട് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായി രാജിക്കത്തില്‍ സുഷ്മിത വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി, നേതാക്കള്‍, സഹപ്രവര്‍ത്തകര്‍, പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്ക് നന്ദി. പാര്‍ട്ടിക്ക് ഒപ്പമുണ്ടായിരുന്നത് ഒട്ടേറെ ഓര്‍മകള്‍ നിറഞ്ഞ യാത്രയായിരുന്നു. നല്‍കിയ ഉപദേശങ്ങള്‍ക്കും അവസരങ്ങള്‍ക്കും സോണിയ ഗാന്ധിക്ക് വ്യക്തിപരമായി നന്ദി അറിയിക്കുന്നതായും കത്തില്‍ വ്യക്ത മാക്കിയിരുന്നു.

    പൊതുപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും രാജിക്കത്തില്‍ സുഷ്മിത രാജിക്കത്തില്‍ പറയുന്നു. എന്നാല്‍ രാജിവെക്കുന്നതിന്റെ കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം നേതൃത്വവുമായി ഏറെ നാളായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്ന് സുഷ്മിത നേരത്തെ രാജി ഭീഷണി മുഴക്കിയിരുന്നു. പിന്നിട് തൃണമൂല്‍ അംഗത്വം സ്വീകകരിച്ചിരുന്നു.

    താലിബാൻ 150 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത തെറ്റ്; വിശദീകരണവുമായി കേന്ദ്ര സർക്കാർ

    കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 150 ഓളം ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ത്യക്കാരെ താലിബാൻ കൊണ്ടുപോയെന്ന് ചില മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ വക്താക്കളിലൊരാളായ അഹ്മദുള്ള വസീഖ് ഇക്കാര്യം നിരസിച്ചു രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വാർത്ത തെറ്റാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചത്.

    അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെ 150 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് വാർത്തകൾ വന്നത്. ശനിയാഴ്ച, ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്നിരുന്നു.

    മെയ് ഒന്നിന് അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതുമുതൽ അഫ്ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ താലിബാൻ നടത്തിയിരുന്നു. യു എസ് ഇതിനകം തന്നെ തങ്ങളുടെ സൈന്യത്തിന്റെ ഭൂരിഭാഗവും പിൻവലിക്കുകയും ഏകദേശം രണ്ട് പതിറ്റാണ്ട് അവസാനിച്ച് ഓഗസ്റ്റ് 31 നകം ഡ്രോഡൗൺ പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്തു.

    2001 ൽ യുഎസ് നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ ഇപ്പോൾ, യുഎസ് സൈന്യത്തെ പിൻവലിച്ചതോടെ, താലിബാൻ കാബൂളിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് നാടുവിടേണ്ടി വരികയും ചെയ്തു.

    'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാബൂളിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മോശമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സംസാരിക്കുമ്പോഴും അത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, '- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യൂസ് 18നോട് പറഞ്ഞു.

    പരസ്പര വികസനം, വിദ്യാഭ്യാസം, ജനങ്ങൾക്കിടയിൽ ഉദ്യമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളികളായ നിരവധി അഫ്ഗാനികൾ ഉണ്ടെന്നും ഇന്ത്യ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

    സ്ഥിതിഗതികൾ വഷളാകുന്നതിനിടയിൽ, ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാൻ കേന്ദ്രം ഒരു പുതിയ വിഭാഗം ഇലക്ട്രോണിക് വിസ-'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' അവതരിപ്പിച്ചു. അഫ്ഗാനികളെ മുമ്പ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ശാരീരികമായി എംബസിയിൽ ഹാജരാകേണ്ടതുണ്ടെന്നും വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ ഇപ്പോൾ, കാബൂളിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ-എംബസിയും പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇ-വിസ അനുവദിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.

    First published:

    Tags: Congress, Tripura