നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; വിവാദം പുകയുന്നു

  ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; വിവാദം പുകയുന്നു

  'ഖുർആൻ വാക്യങ്ങളുടെ ആധികാരികതയെയും സത്യസന്ധതയെയും കുറിച്ചുള്ളഒരു ചർച്ചയും മുസ്‌ലീങ്ങൾ സ്വീകരിക്കില്ല.

  supreme court

  supreme court

  • Share this:
   മുംബൈ: ഇസ്ലാംമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിലെ സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുന്‍ ചെയർമാൻ വസീം റിസ്വിയാണ് ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പ്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാല്‍ ചേർക്കപ്പെട്ട സൂക്തങ്ങളാണിതെന്നും ഇവ അക്രമത്തിനും ആളുകളെ ജിഹാദിന്‍റെ പാതയിലേക്ക് കൊണ്ടു വരുന്നത തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണെന്നുമാണ് ഹർജിയിൽ റിസ്വി ആരോപിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ തിരുകിച്ചേർക്കപ്പെട്ടതാണെന്നും തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

   അതേസമയം റിസ്വിയുടെ ഹർജിക്കെതിരെ സ്വന്തം വിഭാഗത്തിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നിട്ടുണ്ട്. ഇദ്ദേഹം നൽകിയ ഹർജി തള്ളിക്കളയണം എന്നാവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാഡമിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഹർജിയാണിതെന്നും റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. റിസ്വിയുടെ പ്രസ്താവനയെ അപലപിച്ചു കൊണ്ട് ആൾ ഇന്ത്യ ഷിയ പെഴ്സണൽ ലോ ബോർഡ് അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

   Also Read-പത്താംക്ലാസ് വിദ്യാഭ്യാസവും, കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും; സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ

   'ഖുർആൻ വാക്യങ്ങളുടെ ആധികാരികതയെയും സത്യസന്ധതയെയും കുറിച്ചുള്ളഒരു ചർച്ചയും മുസ്‌ലീങ്ങൾ സ്വീകരിക്കില്ല.ഷിയകളുടെ ആദ്യ ഇമാമായ ഹസ്രത്ത് ഇമാം അലി മുതൽ ഇമാം ഹുസൈൻ അല്ലെങ്കിൽ മറ്റേതെങ്കിലും ഇമാം വരെ ആരു തന്നെ ഖുറാൻ വാക്യങ്ങളുടെ കൃത്യതയെക്കുറിച്ച് സംശയം ഉന്നയിച്ചിട്ടില്ല. 'സന്ദർഭാനുസൃതമല്ലാതെ വാക്യങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായവ്യത്യാസം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് റിസ്വി. അതുകൊണ്ട് തന്നെ സുപ്രീംകോടതി ആ പൊതുതാൽപര്യ ഹർജി ഉപേക്ഷിക്കണം, ”ഷിയ പേഴ്സണൽ ലോ ബോർഡിന്റെ ജനറൽ സെക്രട്ടറിയും വക്താവുമായ മൗലാന യാസൂബ് അബ്ബാസ് അറിയിച്ചു.

   Also Read-'Mermaid Syndrome'| അപൂർവ്വ ജനിതക വൈകല്യവുമായി ഒരു കുഞ്ഞ്; ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണവും

   കഴിഞ്ഞ 14 നൂറ്റാണ്ടുകളായി ഖുർആനിലെ ഒരു വാക്കുപോലും മാറ്റപ്പെട്ടിട്ടില്ലെന്നാണ് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന മഹമൂദ് ദര്യാബാദി പ്രതികരിച്ചത്. സുപ്രീംകോടതി പൊതുതാൽപര്യ ഹർജി ഉടൻ തള്ളണം. ഖുറാനിലെ ഒരു വാക്യവും ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ല. വാസിം റിസ്വി വാക്യങ്ങൾ സന്ദർഭാനുസൃതമായല്ല ഉദ്ധരിക്കുന്നതെന്നും ദര്യാബാദി വിമർശിച്ചു.   ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കുന്നതിനാണ് വസീം റിസ്വിയുടെ ശ്രമമെന്നാണ് ആക്ടിവിസ്റ്റ് അബ്ബാസ് കസ്മി ആരോപിക്കുന്നത്. ഖുർആനിൽ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് ഒരു ഷിയയും ഇതുവരെ പറഞ്ഞിട്ടില്ല. ഇത് വെളിപ്പെടുത്തിയ പുസ്തകമാണെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്'. കസ്മി വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}