ഇന്റർഫേസ് /വാർത്ത /India / Helicopter Crash | കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; പൈലറ്റ് മരിച്ചു

Helicopter Crash | കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; പൈലറ്റ് മരിച്ചു

സുരക്ഷാസേനയുടെ പ്രത്യേക സംഘം എത്തിയാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്.

സുരക്ഷാസേനയുടെ പ്രത്യേക സംഘം എത്തിയാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്.

സുരക്ഷാസേനയുടെ പ്രത്യേക സംഘം എത്തിയാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്.

  • Share this:

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍(Accident) പൈലറ്റ് മരിച്ചു(Death). ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. കോ പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാസേനയുടെ പ്രത്യേക സംഘം എത്തിയാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Also Read-Helicopter Crash | കാശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം

മോശം കാലാവസ്ഥ ആയിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Accident | കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് അസം സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് (Car accident) കാല്‍നടയാത്രക്കാരന്‍ മരിച്ചു(Death). കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം നടന്നത്.

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് നിന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

First published:

Tags: Helicopter Crash, Jammu Kashmir