# പ്രവീൺ സ്വാമിന്യൂഡൽഹി: പാക് പിടിയിലായ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാൽ ഈ സമയം പാകിസ്ഥാനിലെ ഒരു വിംഗ് കമാൻഡറുടെ ഒരു കുടുംബം ദുഃഖത്തിലാണ്. നിശബ്ദരായി പുറംലോകത്ത് നിന്ന് മറഞ്ഞ് കഴിയുന്നു. പാകി
സ്ഥാൻ എയർഫോഴ്സ് വിംഗ് കമാൻഡർ ഷഹാസുദ്ദീന്റെ ത്യാഗം അംഗീകരിക്കാൻ പാക് ഭരണകൂടം തയാറായിട്ടില്ല. ഷഹാസുദ്ദിൻ നിയന്ത്രിച്ച F16 വിമാനം ആകാശപോരാട്ടത്തിൽ നൗഷേര മേഖലയിൽ വെടിയേറ്റുവീഴുകയായിരുന്നു. പാരച്യൂട്ടിൽ സുരക്ഷിതനായി താഴെയെത്തിയ ഷഹാസുദ്ദീനെ ഇന്ത്യൻ വൈമാനികനെന്ന് കരുതി ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനും പാക് വിംഗ് കമാൻഡര്‍ ഷഹാസുദ്ദീനും സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുതന്നെയാണ് സേനയിലെത്തിയത്. എയർമാര്‍ഷൽ ആയിരുന്ന സിംഹക്കുട്ടി വർധമാന്റെ മകനാണ് അഭിനന്ദൻ എങ്കിൽ ഷഹാസുദ്ദീന്റെ പിതാവ് വസീമുദ്ദീനും പാകിസ്ഥാൻ വ്യോമസേനയിൽ എയർ മാർഷലായിരുന്നു.
ആകാശ പോരാട്ടത്തിനിടെയാണ് രണ്ട്പേരുടെയും വിമാനം തകരുന്നത്. രക്ഷപ്പെട്ട ഒരാളെ തടവുകാരനായി പിടികൂ
ടി. പിന്നീട് സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. പക്ഷെ രണ്ടാമനെ സ്വന്തം ആളുകൾ തന്നെ തല്ലിക്കൊന്നു. യുദ്ധ ദേവതയുടെ അനുകമ്പ ഇടയ്ക്ക് മാറി മറിയാറുണ്ട്. ഇതിനോട് യോജിക്കുന്ന ചില വിധി വൈപരീത്യങ്ങൾ ചരിത്രത്തിൽ കാണാൻ സാധിക്കും. ഷഹാസുദ്ദീന്റെ വിമാനം തകർന്ന വാര്‍ത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ലണ്ടനിലുള്ള അഭിഭാഷകൻ ഖാലിദ് ഉമർ ആണ്. ഷഹാസുദ്ദീന്റെ കുടുംബത്തിൽ നിന്നുതന്നെയാണ് അദ്ദേഹത്തിന് ഈ വിവരം ലഭിച്ചത്. ഉമറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറയുന്നത് ഇങ്ങനെ- ഷഹാസുദ്ദീൻ പാരച്യൂട്ടിൽ ലാം താഴ്വരയിൽ സുരക്ഷിതനായി ഇറങ്ങുകയായിരുന്നു. ഈ സമയം ആൾക്കൂട്ടം വളഞ്ഞിട്ടുമർദിച്ചു. ഗുരുതരമായി പരുക്കേറ്റ ഷഹാസുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പാകിസ്ഥാനി സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഫെബ്രുവരി 28ന് രാവിലെ വെളിപ്പെടുത്തിയത് രണ്ട് ഇന്ത്യൻ പോർവിമാനങ്ങളെ വെടിവച്ചിട്ടുവെന്നും രണ്ട് പൈലറ്റുമാർക്കും പരിക്കേറ്റെന്നുമാണ്. ഒരാൾ പട്ടാളത്തിന്റെ കസ്റ്റഡിയിലും രണ്ടാമൻ ആശുപത്രിയിലുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ആസിഫ് ഗഫൂർ തിരുത്തി. ഒരാൾ മാത്രമേ കസ്റ്റഡിയിൽ ഉള്ളൂവെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത് . രണ്ടാമത്തെ വിമാനത്തെയും പൈലറ്റിനെയും കുറിച്ചുള്ള പാകിസ്ഥാൻ സേനയുടെ പരാമർശം സംശയകരമാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു.
1999ലെ കാർഗിൽ യുദ്ധത്തിൽ തങ്ങളുടെ സേനാ വിഭാഗങ്ങൾ പങ്കെടുത്തുവെന്നതുപോലും നിഷേധിച്ചവരാണ് പാക് സൈന്യം. പാകിസ്ഥാന്റെ വടക്കൻ മേഖലയിൽ പ്രതിഷേധത്തിന് ഇതു കാരണമായിരുന്നു. കാർഗിൽ യുദ്ധം കഴിഞ്ഞ് 11 വർഷത്തിനുശേഷമാണ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് അവർ ഔദ്യോഗികമായി സമ്മതിച്ചത്. കൊല്ലപ്പെട്ട 453 സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിടുകയും ചെയ്തു. 1999 ജൂലൈ ഏഴിന് കൊല്ലപ്പെട്ട ക്യാപ്റ്റൻ കർണാൽ ഷേറിനും ഹവിൽദാർ ലാലക് ജാനും പാകിസ്ഥാന്റെ ഏറ്റവും ഉന്നത ബഹുമതിയായ നിഷാൻ ഇ ഹൈദർ നൽകുകയും ചെയ്തു. എന്നാൽ 2010 വരെ ഇവർ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരാണെന്ന് പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല.
(Firstpost പ്രസിദ്ധീകരിച്ച ലേഖനം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.