Locusts Near Delhi Airport |ഡൽഹിയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഭീഷണിയായി വെട്ടുകിളിക്കൂട്ടം; പൈലറ്റുമാർക്ക് ജാഗ്രതാ നിർദ്ദേശം

ആഭ്യന്തര വിമാന സർവീസുകളും പുനരാരംഭിച്ചതിനു ശേഷം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ദിവസം അഞ്ഞൂറോളം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

News18 Malayalam | news18
Updated: June 27, 2020, 7:03 PM IST
Locusts Near Delhi Airport |ഡൽഹിയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഭീഷണിയായി വെട്ടുകിളിക്കൂട്ടം; പൈലറ്റുമാർക്ക് ജാഗ്രതാ നിർദ്ദേശം
Image Credit - Twitter
  • News18
  • Last Updated: June 27, 2020, 7:03 PM IST
  • Share this:
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെയും എത്തിച്ചേരുന്ന വിമാനങ്ങളുടെയും പൈലറ്റുമാർക്ക് ജാഗ്രതാനിർദ്ദേശം. ഡൽഹി എയർ ട്രാഫിക് കൺട്രോൾ ആണ് ശനിയാഴ്ച നിർദ്ദേശം നൽകിയത്. ഗുരുഗ്രാം - ദ്വാരക എക്സ്പ്രസ് ഹൈവേയിലെ പ്രദേശങ്ങളിൽ വിമാനത്താവളത്തിന് സമീപം വെട്ടുകിളി കൂട്ടങ്ങൾ വ്യാപകമായി കാണപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൈലറ്റുമാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു ടീമിനെ തന്നെ സജ്ജമാക്കി.

വിമാനത്താവളത്തിന് സമീപം വെട്ടുകിളികളുടെ കൂട്ടത്തെ കണ്ട സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.

You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്‍ [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]

അതേസമയം, വിമാനത്താവളം പ്രവർത്തിക്കുന്നുണ്ടെന്നും ഷെഡ്യൂൾ അനുസരിച്ചാണ് എല്ലാ വിമാനങ്ങളും നീങ്ങുന്നതെന്നും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആഭ്യന്തര വിമാന സർവീസുകളും പുനരാരംഭിച്ചതിനു ശേഷം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ദിവസം അഞ്ഞൂറോളം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

അയൽരാജ്യമായ പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യയിലേക്ക് വെട്ടികിളികൾ കടന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ വെട്ടുകിളികൾ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കാർഷിക വിളകൾക്ക് നാശമുണ്ടാക്കുന്നു.
First published: June 27, 2020, 7:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading