നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • RCEP വ്യാപാര കരാറിൽ ഇന്ത്യയെ ബലമായി പങ്കാളിയാക്കിയത് യുപിഎ; സോണിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

    RCEP വ്യാപാര കരാറിൽ ഇന്ത്യയെ ബലമായി പങ്കാളിയാക്കിയത് യുപിഎ; സോണിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

    ''2007ൽ ചൈനയുമായി സ്വതന്ത്ര വാണിജ്യ കരാറിലേർപ്പെടുമ്പോൾ സോണിയാ ജി എവിടെയായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻസിംഗിനെ അവഹേളിക്കുന്നതിനെതിരെ അദ്ദേഹം തന്നെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''

    കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ‌

    കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ‌

    • Share this:
      ന്യൂഡൽഹി: ആർസിഇപി കരാറുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ രംഗത്ത്. യുപിഎ സർക്കാരിന്റെ കാലത്താണ് കരാർ ചർച്ചകളിൽ ഇന്ത്യ പങ്കാളിയായതെന്നും അദ്ദേഹം പറഞ്ഞു.

      സോണിയാ ഗാന്ധി ഇപ്പോൾ ആർസിഇപിക്കും സ്വതന്ത്ര വ്യാപാര കരാറിനെതിരെയും രംഗത്ത് വന്നിരിക്കുകയാണ്. 2010ൽ ആസിയാൻ രാജ്യങ്ങളുമായി കരാറിലേർപ്പെട്ടപ്പോഴും ദക്ഷിണകൊറിയയുമായും ജപ്പാനും മലേഷ്യയുമായും കരാറിലേർപ്പെട്ടപ്പോൾ സോണിയാ ഗാന്ധി എവിടെയായിരുന്നുവെന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ ചോദിച്ചു.

      Also Read- 32 വയസിനു താഴെയുള്ള ബിരുദധാരിയാണോ? KAS നേടാൻ ഇനി 100 ദിവസം മാത്രം

      ആസിയാൻ രാജ്യങ്ങൾക്കായി ഇന്ത്യൻ വിപണിയുടെ 74 ശതമാനവും തുറന്നുകൊടുത്തപ്പോൾ സോണിയ ഗാന്ധി എവിടെയാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ബംഗ്ലാദേശ് പോലും 50 ശതമാനം വിപണി മാത്രമാണ് തുറന്നുനൽകിയത്. സമ്പന്ന രാജ്യങ്ങൾക്ക് വലിയ ആനുകൂല്യം നൽകിയപ്പോൾ മിണ്ടാതിരുന്നതെന്തെന്നും പിയൂഷ് ഗോയൽ ചോദിക്കുന്നു.



      '2007ൽ ചൈനയുമായി സ്വതന്ത്ര വാണിജ്യ കരാറിലേർപ്പെടുമ്പോൾ സോണിയാ ജി എവിടെയായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻസിംഗിനെ അവഹേളിക്കുന്നതിനെതിരെ അദ്ദേഹം തന്നെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- പിയൂഷ് ഗോയൽ കുറിച്ചു.

      കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കരാർ തിരിച്ചടിയാകുമെന്ന് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

      First published:
      )}