നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'എല്ലാം ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യണമെന്നാണ് ചിലരുടെ ആഗ്രഹം'; രാഹുൽഗാന്ധിക്കെതിരെ റെയിൽമന്ത്രി പിയൂഷ് ഗോയൽ

    'എല്ലാം ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യണമെന്നാണ് ചിലരുടെ ആഗ്രഹം'; രാഹുൽഗാന്ധിക്കെതിരെ റെയിൽമന്ത്രി പിയൂഷ് ഗോയൽ

    കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ‌

    കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ‌

    • News18
    • Last Updated :
    • Share this:
      ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസ്സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യക്കാരുടെ കഴിവുകളെ അപഹസിക്കുകയാണ് ചിലരെന്നും ഇറ്റലിയില്‍ നിന്ന് ഇറക്കമതി ചെയ്യണമെന്നാണ് അക്കൂട്ടര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെ എഞ്ചിനീയര്‍മാരെ പരിഹസിക്കാനും അവര്‍ പരാജയപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ചില ആള്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ ഇന്ത്യയെയോ ഇന്ത്യക്കാരുടെ കഴിവുകളെയോ ബഹുമാനിക്കുന്നവരല്ല. എല്ലാ സാധനങ്ങളും ഇറ്റലിയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം'- പിയൂഷ് ഗോയല്‍ പറഞ്ഞു. 1000 മെഗാവാട്ട് ശേഷിയുള്ള താപനിലയം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

      ഇന്ത്യന്‍ എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും ഓര്‍ത്ത് നമുക്ക് അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാക്കി നാം ഇന്ത്യയെ മാറ്റും. ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ നിര്‍മിക്കുന്ന ട്രെയിനുകള്‍ ചിലപ്പോള്‍ ഇറ്റലിയിലേയ്ക്ക് കയറ്റുമതി ചെയ്‌തേക്കാം. എന്നാല്‍ ഇറ്റലിയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഒന്നും ഇറക്കുമതി ചെയ്യില്ല- മന്ത്രി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച വന്ദേഭാരത് എക്സ്പ്രസിനെ രാഹുല്‍ ഗാന്ധി പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിയൂഷ് ഗോയലിന്റെ വിമർശനം. നെയ് വേലി തമിഴ്നാട് പവർ ലിമിറ്റ‍ിന്റെ എല്ലാ ജീവനക്കാർക്കും 8000 രൂപയുടെ സമ്മാനത്തുകയും പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. കരാർ തൊഴിലാളികൾക്കും സിഐഎസ്എഫ് ജീവനക്കാർക്കും 3000 രൂപയുടെ സമ്മാനവും പ്രഖ്യാപിച്ചു.

      മേക്ക് ഇന്‍ ഇന്ത്യ പദ്ധതി സംബന്ധിച്ച് ഗൗരവതരമായ പുനഃപരിശോധന വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പദ്ധതി പരാജയമടഞ്ഞതായാണ് ജനങ്ങളില്‍ കൂടുതല്‍ പേരും മനസ്സിലാക്കുന്നത്. ശരിയായ രീതിയില്‍ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് വിശദമായി പരിശോധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കന്നി ഓട്ടത്തില്‍ത്തന്നെ വന്ദേ ഭാരത് എക്‌സ്പ്രസിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

      ഫെബ്രുവരി 15നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ്ഓഫ് ചെയ്തത്. രണ്ടാം ദിനം ട്രെയിൻ വഴിയില്‍ കുടുങ്ങിയിരുന്നു. ട്രാക്കിലേക്ക് കയറിയ പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ ബ്രേക്ക് ജാമാവുകയും ചക്രങ്ങള്‍ തെന്നിമാറുകയും ചെയ്തു. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയും ചെയ്തിരുന്നു. ആദ്യ ദിവസങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍വെച്ച് തീവണ്ടിക്കുനേരെ കല്ലേറും ഉണ്ടായിരുന്നു.
      First published:
      )}