• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോദി സര്‍ക്കാരിന്റെ കേന്ദ്ര ബജറ്റ് നാളെ

ജെയ്റ്റ്‌ലി ചികിത്സയിലായതിനാലാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനവകുപ്പിന്റെ അധിക ചുമതല നല്‍കിയത്

news18
Updated: January 31, 2019, 8:42 PM IST
മോദി സര്‍ക്കാരിന്റെ കേന്ദ്ര ബജറ്റ് നാളെ
Piyush Goyal
news18
Updated: January 31, 2019, 8:42 PM IST
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം നാളെ. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വോട്ട് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളോടെയാകും ധനമന്ത്രി പീയുഷ് ഗോയല്‍ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുക. കാര്‍ഷിക കടം എഴുതിത്തള്ളല്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് അക്കൗണ്ടിലേക്കു പണം എത്തിക്കല്‍ തുടങ്ങി നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക കടാശ്വാസ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയരുത്തപ്പെടുന്നത്. ഗ്രാമീണ മേഖലയിലെ പദ്ധതികള്‍ക്കായുള്ള വിഹിതത്തില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. നെല്ലിന്റെയും ഗോതമ്പിന്റെയും താങ്ങുവില ഇരട്ടിയായെങ്കിലും വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

Also Read: KERALA BUDGET 2019: വില കൂടുന്നവ ഇവയാണ്

ആദായനികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയേക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. അതേസമയം വോട്ട് ഓണ് അക്കൗണ്ടിന് പകരം സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കും. സമ്പൂര്‍ണ്ണ ബജറ്റിനെതിരെ കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Dont Miss: ലക്ഷകണക്കിന് എസ്ബിഐ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നു

ധനമന്ത്രിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയിലായതിനാലാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനവകുപ്പിന്റെ അധിക ചുമതല നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ഗോയല്‍ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

First published: January 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...