• HOME
  • »
  • NEWS
  • »
  • india
  • »
  • ആദ്യം വിമാനം, പിന്നെ ഹെലികോപ്റ്റര്‍, അവസാനം റോഡ്; യോഗി പുരുലിയയില്‍ എത്തിയത് ഇങ്ങനെ

ആദ്യം വിമാനം, പിന്നെ ഹെലികോപ്റ്റര്‍, അവസാനം റോഡ്; യോഗി പുരുലിയയില്‍ എത്തിയത് ഇങ്ങനെ

റാഞ്ചിയിലേക്കായിരുന്നു ലഖ്‌നൗവില്‍ നിന്നും യോഗി വിമാനത്തില്‍ യാത്ര ചെയ്തത്

yogi

yogi

  • News18
  • Last Updated :
  • Share this:
    ലഖ്‌നൗ: ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പുരുലിയയിലെത്തിയത് റോഡ് മാര്‍ഗം. വിമാനത്തില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെത്തി അവിടെ നിന്ന് ബൊക്കാറോ വരെ ഹെലികോപ്ടറില്‍ വന്നശേഷമാണ് ആദിത്യനാഥ് റോഡ് മാര്‍ഗം പുരുലിയയിലേക്ക് തിരിച്ചത്.

    ബംഗാളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് യോഗിയ്ക്ക് യാത്രയ്ക്കായി പലമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലേക്കായിരുന്നു ലഖ്‌നൗവില്‍ നിന്നും യോഗി വിമാനത്തില്‍ യാത്ര ചെയ്തത്. തുടര്‍ന്ന് ബൊക്കാറോ വരെ ഹെലികോപ്റ്ററിലും യാത്ര ചെയ്തു. ഇവിടെ നിന്നാണ് പുരുലിയയിലേക്ക് റോഡ് മാര്‍ഗം സഞ്ചരിച്ചത്.

    Also Read: മമതയ്ക്ക് തിരിച്ചടി; കമ്മീഷണർ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണം: സുപ്രീം കോടതി

     

    മമതയുടെ നേതൃത്വത്തിലുള്ള ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്തേക്ക് തന്നെ പോലുള്ള 'സന്യാസി'മാരെ വരാന്‍ അനുവദിക്കാത്തതെന്നും പുരുലിയയിലേക്കുള്ള യാത്രക്കിടെ യോഗി വിമര്‍ശിച്ചു.

    യോഗത്തിനെത്തിയ ശേഷവും മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു യോഗി നടത്തിയത്. ശാരദ ചിട്ടി ഇടപാടുമായി ബന്ധപ്പെട്ട് മമത ബാനര്‍ജി ധര്‍ണ്ണയിരിക്കുന്നതിനെ പരിഹസിച്ച യോഗി ഒരു മുഖ്യ മന്ത്രി ധര്‍ണ്ണയിരിക്കുന്നതിനേക്കാള്‍ വലിയ നാണക്കേട് ജനാധിപത്യത്തിനില്ലെന്ന് പറഞ്ഞു.

    First published: