HOME » NEWS » India » PLANS ARE AFOOT TO CROWN MAMATA BANERJEE UPA CHAIRPERSON OR CONVENOR GH

ബംഗാൾ വിജയം: ശരത് പവാറിനെ നീക്കി മമതാ ബാനർജിയെ യുപിഎ ചെയർപേഴ്‌സൺ ആക്കാനുള്ള ശ്രമം അണിയറയിൽ

മുൻകാലങ്ങളിൽ യു പി എ ചെയർമാനോ കൺവീനറോ ആവാൻ ശ്രമം നടത്തിയിട്ടുള്ള ശരത് പവാർ ഇപ്പോൾ ചിത്രത്തിലെങ്ങുമില്ല.

News18 Malayalam | news18
Updated: May 3, 2021, 8:45 PM IST
ബംഗാൾ വിജയം: ശരത് പവാറിനെ നീക്കി മമതാ ബാനർജിയെ യുപിഎ ചെയർപേഴ്‌സൺ ആക്കാനുള്ള  ശ്രമം അണിയറയിൽ
Mamata Banerjee
  • News18
  • Last Updated: May 3, 2021, 8:45 PM IST
  • Share this:
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസം കഴിയുമ്പോഴേക്കും മമത ബാനർജിയെ യു പി എ ചെയർപേഴ്‌സൺ അല്ലെങ്കിൽ കൺവീനർ ആക്കാനുള്ള പദ്ധതികളുടെ ആസൂത്രണമാണ് അണിയറയിൽ. നിലവിൽ സോണിയ ഗാന്ധിയാണ് യു പി എ ചെയർപേഴ്സൺ. ഈ നീക്കത്തിന് ഔദ്യോഗിക കോൺഗ്രസ് പാർട്ടിയുടെയും ജി-23 എന്നറിയപ്പെടുന്ന വിമത വിഭാഗത്തിന്റെയും പിന്തുണയുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മമത ബാനർജിയെ ഇക്കാര്യം ബോധ്യപ്പെടുത്താനായി ജി-23 സംഘത്തെ 2020 ഡിസംബറിൽ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് എത്തിച്ച ഒരു രഹസ്യദൂതൻ സജീവമായ പങ്ക് വഹിക്കുന്നുണ്ടെന്നാണ് അറിവ്. സഞ്ജയ് ഗാന്ധിയുടെ കാലത്ത് മമത ബാനർജിയെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഭാഗമാക്കി മാറ്റാൻ ശ്രമം നടത്തിയതിലും ഇയാൾക്ക് കാര്യമായ പങ്കുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

പണം ലഭിച്ചില്ല; എടിഎമ്മിന് പെട്രോൾ ഒഴിച്ചു തീയിട്ടു; സംഭവം കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ

കഴിഞ്ഞ കുറച്ചു കാലമായി കോൺഗ്രസിനകത്ത് ആത്മപരിശോധന നടന്നു വരികയാണ്. ഡൽഹി (2015, 2020), ആന്ധ്ര പ്രദേശ് (2019) എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാത്ത സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി.

Assembly Election | KPCC ആസ്ഥാനമുള്ള ശാസ്തമംഗലം വാർഡിൽ കോൺഗ്രസ് മൂന്നാമത്; AKG സെന്റർ ഇരിക്കുന്ന കുന്നുകുഴിയിൽ ഒന്നാമത് LDF

നേതൃത്വത്തെ സംബന്ധിച്ച് വെല്ലുവിളികൾ ഉയർത്തുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യാതൊരു പ്രയോജനവും സൃഷ്ടിക്കുന്നില്ല എന്ന് മനസിലാക്കിയ വിമതർക്ക് അതിന്റെ നിരർത്ഥകത ബോധ്യപ്പെട്ടു കഴിഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി ഐക്യത്തോടെ കൊണ്ടു പോകുന്നു എന്നുള്ളത് മാത്രമല്ല, ദേശീയ പ്രാധാന്യമുള്ള പൊതുജനാരോഗ്യം, സുരക്ഷ, വിദേശ നയം, സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർത്താനുള്ള ശേഷിയും രാഹുൽ ഗാന്ധിയുടെയോ ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തിന്റെയോ പ്രാധാന്യമായി ഇപ്പോൾ തിരിച്ചറിയപ്പെടുന്നുണ്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഗാന്ധി കുടുംബവുമായുള്ള ആഴത്തിലുള്ള ബന്ധവും ജി-23 നേതാക്കളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കോവിഡ് 19 രണ്ടാം തരംഗത്തിന്റെയും ബംഗാൾ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ബി ജെ പി ദുർബലരായിട്ടുണ്ട് എന്നതാണ് പൊതുവായ വിലയിരുത്തൽ. അതിനാൽ, 2024-ൽ ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്.

'ബിജെപി വിജയം ഇവിഎം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇപ്പോഴെന്ത് പറയാനുണ്ട്?' - സന്ദീപ് ജി വാര്യർ

'യു പി എയ്ക്ക് മമത എന്ന നീക്കത്തിന്' സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചാൽ രാഹുൽ ഗാന്ധിയെ എ ഐ സി സി മേധാവിയാക്കാനാവും ശ്രമമെന്ന് കോൺഗ്രസ് അംഗങ്ങൾ കരുതുന്നു. പാർലമെന്റിലും സംഘടനാ കാര്യങ്ങളിലും രാഹുൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പ്രിയങ്ക ഗാന്ധി പ്രധാന പ്രചാരകയായും കോൺഗ്രസിൽ സഖ്യകക്ഷികൾക്ക് ബന്ധപ്പെടാൻ കഴിയുന്ന നേതാവായും പ്രവർത്തിക്കും എന്നാണ് കണക്കുകൂട്ടൽ.

2014 മുതൽ യു പി എയുടെ നില ഏറെക്കുറെ നിഷ്ക്രിയമാണ്. 2004-ൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് എന്ന യു പി എ സഖ്യം രൂപപ്പെടുന്നത്. 2014 മേയിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് അധികാരം നഷ്ടപ്പെടുന്നത് വരെ ഈ മഴവിൽ സഖ്യം തുടർന്നു. പിന്നീട് പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത വിധത്തിൽ അത്രയും തീവ്രമായിരുന്നു യു പി എയ്ക്ക് നേരിടേണ്ടി വന്ന പരാജയം. എന്നിരുന്നാലും എൻ ഡി എ ഇതര പാർട്ടികൾ ബീഹാർ, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സഖ്യങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

ഇപ്പോൾ വീണ്ടും വിവിധ പാർട്ടികളുടെ സഖ്യം എന്ന ആശയം ഉയർന്നു വരികയാണ്. എന്നാൽ, മുൻകാലങ്ങളിൽ യു പി എ ചെയർമാനോ കൺവീനറോ ആവാൻ ശ്രമം നടത്തിയിട്ടുള്ള ശരത് പവാർ ഇപ്പോൾ ചിത്രത്തിലെങ്ങുമില്ല.
Published by: Joys Joy
First published: May 3, 2021, 8:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories