നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചലച്ചിത്ര പിന്നണി ഗായിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍; മരിക്കുന്നതിനു മുമ്പ് അമ്മക്ക് വാട്സാപ്പ് സന്ദേശം

  ചലച്ചിത്ര പിന്നണി ഗായിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍; മരിക്കുന്നതിനു മുമ്പ് അമ്മക്ക് വാട്സാപ്പ് സന്ദേശം

  ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗായിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍

  sushmitha

  sushmitha

  • Share this:
   ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയിലെ പിന്നണി ഗായിക സുശ്മിത (26)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെം​ഗളൂരു അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം.

   സംഭവത്തിന് പിന്നാലെ സുശ്മിതയുടെ ഭര്‍ത്താവിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് സുശ്മിത ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കാണിച്ച്‌ അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   Also read:  റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യവൈഫൈ സേവനം നിർത്താൻ ഗൂഗിള്‍

   കര്‍ണാടകയിലെ മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വര്‍ഷം മുന്‍പാണ് ചലച്ചിത്ര മേഖലയില്‍ പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളില്‍ സുശ്മിത ​ഗാനമാലപിച്ചിട്ടുണ്ട്.
   Published by:user_49
   First published:
   )}