• HOME
 • »
 • NEWS
 • »
 • india
 • »
 • മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ഹർജി; മുസ്ലിംലീഗും പട്ടികയിൽ

മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ഹർജി; മുസ്ലിംലീഗും പട്ടികയിൽ

മ​താ​ടി​സ്ഥാ​ന​ത്തി​ലോ​ പ്രീ​ണ​നം വ​ഴിയോ വോ​ട്ട് തേ​ടു​ന്ന​ത്​ വി​ല​ക്കു​ന്ന ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​യ്യി​ദ്​ വ​സീം റി​സ്​​വി​യാ​ണ്​ ഹർ​ജി ന​ൽ​കി​യ​ത്

 • Last Updated :
 • Share this:
  ന്യൂ​ഡ​ൽ​ഹി: മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ നി​രോ​ധി​ക്ക​ണ​മെ​ന്ന റി​ട്ട്​ ഹ​ർ‌ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്​ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അയച്ചു. ഒ​ക്​​ടോ​ബ​ർ 18ന​കം മ​റു​പ​ടി ന​ൽ​ക​ണം. ഹ​ർജി​യിൽ നി​ല​പാ​ട്​ അ​റി​യി​ക്കാ​ൻ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. മ​താ​ടി​സ്ഥാ​ന​ത്തി​ലോ​ പ്രീ​ണ​നം വ​ഴിയോ വോ​ട്ട് തേ​ടു​ന്ന​ത്​ വി​ല​ക്കു​ന്ന ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​യ്യി​ദ്​ വ​സീം റി​സ്​​വി​യാ​ണ്​ ഹർ​ജി ന​ൽ​കി​യ​ത്.

  ര​ണ്ട്​ അം​ഗീ​കൃ​ത സം​സ്ഥാ​ന പാ​ർ​ട്ടി​ക​ളു​ടെ പേ​രി​ൽ 'മു​സ്ലിം' ഉ​ണ്ടെ​ന്ന്​ പ​രാ​തി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ഗൗ​ര​വ്​ ഭാ​ട്ടി​യ ജ​സ്റ്റി​സു​മാ​രാ​യ എം ആ​ർ ഷാ, ​കൃ​ഷ്ണ മു​രാ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​നെ ബോ​ധി​പ്പി​ച്ചു. ചി​ല പാ​ർ​ട്ടി​ക​ൾ ച​ന്ദ്ര​ക്ക​ല​യും ന​ക്ഷ​ത്ര​വും പാ​ർ​ട്ടി പ​താ​ക​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ചി​ല പാ​ർ​ട്ടി​ക​ളു​ടെ പേ​രി​ന്​ സ​മു​ദാ​യ​ച്ചു​വ​യാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത​യാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​മെ​ന്ന്​ എ​സ് ആ​ർ ബൊ​​മ്മെ കേ​സി​ൽ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

  Also Read- Rajpath | രാജ്പഥ് ഇനി കര്‍ത്തവ്യപഥ്; കേന്ദ്രസര്‍ക്കാര്‍ പേരുമാറ്റി

  ഇ​ന്ത്യ​ൻ യൂ​ണിയ​ൻ മു​സ്​​ലിം ലീ​ഗ്​, ഹി​ന്ദു ഏ​ക​താ ദ​ൾ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്​ ജ​സ്റ്റി​സ്​ എം ബി ഷാ ​പ​രാ​മ​ർ​ശി​ച്ചു. മ​ത​പ​ര​മാ​യ പേ​രു​ള്ള ഒ​രു പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ത്ഥി വോ​ട്ടു ചോ​ദി​ക്കു​ന്ന​ത്​ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​നും മ​ത​നി​ര​പേ​ക്ഷ​ത​ക്കും എ​തി​രാ​ണെ​ന്ന്​ ഗൗ​ര​വ്​ ഭാ​ട്ടി​യ പ​റ​ഞ്ഞു.

  Also Read- Cyrus Mistry | ഒമ്പത് മിനിട്ടിനിടെ 20 കിലോമീറ്റർ; സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് സൈറസ് മിസ്ത്രിയുടെ ജീവനെടുത്തു

  ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്​​ലിം ലീ​ഗി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ൽ, അ​വ​ർ​ക്ക്​ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ലും അം​ഗ​ങ്ങ​ളു​ണ്ട്. ഇ​ത്​ മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. രാ​ഷ്ട്രീ​യം മ​ലീ​മ​സ​മാ​ക്കു​ന്ന​ത്​ നാം ​കാ​ണേ​ണ്ട​തു​ണ്ടോ​യെ​ന്നും ഹ​ർജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ചോ​ദി​ച്ചു.

  English Summary: The Supreme Court on Monday issued notice on a writ petition which sought for ban of political parties which use names and symbols with religious connotations. A bench comprising Justices MR Shah and Justice Krishna Murari was considering a PIL filed by Syed Wazeem Rizvi.
  Published by:Rajesh V
  First published: