• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കശ്മീരിൽ വികസനം കൊണ്ടുവരും; തീവ്രവാദം വേരോടെ പിഴുതെറിയുമെന്ന് പ്രതിജ്ഞ; മോദി

തങ്ങൾ നിയമത്തിന് അതീതരാണെന്ന് കരുതിയവർ ഇപ്പോൾ ജാമ്യത്തിനായി കോടതികളെ സമീപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

news18-malayalam
Updated: September 12, 2019, 3:26 PM IST
കശ്മീരിൽ വികസനം കൊണ്ടുവരും; തീവ്രവാദം വേരോടെ പിഴുതെറിയുമെന്ന് പ്രതിജ്ഞ; മോദി
നരേന്ദ്ര മോദി
news18-malayalam
Updated: September 12, 2019, 3:26 PM IST
റാഞ്ചി: അഴിമതി ഇല്ലാതാക്കുന്നതിനും തീവ്രവാദം തുടച്ചു നീക്കുന്നതിനും വികസനം കൊണ്ടുവരുന്നതിനും രണ്ടാം മോദി സർക്കാർ ആദ്യ 100 ദിവസങ്ങളിൽ തന്നെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദരിദ്രർക്കും ആദിവാസികൾക്കും പ്രയോജനകരമായ വലിയ പദ്ധതികളുടെ ലോഞ്ചിംഗ് പാഡാണ് ഝാർഖണ്ഡെന്നും പ്രധാനമന്ത്രി പറഞ്ഞു.

also read:പിച്ചിലേക്ക് ഓടിയെത്തി; മുട്ടിലിരുന്ന് റൊണാൾഡോയോട് അഭ്യർഥിച്ച് ആരാധകൻ: പിന്നീട് സംഭവിച്ചത്

അഴിമതി നിയന്ത്രിക്കാനും മുസ്ലീം സഹോദരിമാരുടെ അവകാശങ്ങൾക്കായി പോരാടാനും ഭീകരതയെ വേരോടെ പിഴുതെറിയാനും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ചില അഴിമതിക്കാരെ ഇതിനകം അവരുടെ സ്ഥാനത്ത് (ജയിലിൽ) പാർപ്പിച്ചിട്ടുണ്ട്, ” ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ മോദി വ്യക്തമാക്കി.

തങ്ങൾ നിയമത്തിന് അതീതരാണെന്ന് കരുതിയവർ ഇപ്പോൾ ജാമ്യത്തിനായി കോടതികളെ സമീപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി രൂപംകൊണ്ട രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ജമ്മു കശ്മീരിലും ലഡാക്കിലും വികസനം കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, എൻ‌ഡി‌എ 2.0 യുടെ ആദ്യ 100 ദിവസങ്ങളിൽ തന്നെ അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഝാർഖണ്ഡിൽ ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

Loading...

ഇവിടെ ഉദ്ഘാടനം ചെയ്ത പുതിയ മൾട്ടി മോഡൽ കാർഗോ ടെർമിനൽ മേഖലയിലെ ഗതാഗതം സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് ഝാർഖണ്ഡിൽ ആരംഭിച്ചു. ബിർസ മുണ്ടയുടെ ഈ ഭൂമിയിൽ നിന്ന് ഇന്ന് വ്യാപാരികൾക്കും കർഷകർക്കും വേണ്ടിയുള്ള പെൻഷൻ പദ്ധതികളും ആരംഭിച്ചു. ദരിദ്രർക്കും ആദിവാസികൾക്കും പ്രയോജനകരമായ വലിയ പദ്ധതികളുടെ ലോഞ്ചിംഗ് പാഡാണ് ഝാർഖണ്ഡ്- അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പ്രധാനമന്ത്രി പുതുതായി നിർമ്മിച്ച ഝാർഖണ്ഡ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയും സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തിരുന്നു.
First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...