നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഓൺലൈൻ ക്ലാസിന്റെ സമ്മർദം താങ്ങാൻ വയ്യ'; പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

  'ഓൺലൈൻ ക്ലാസിന്റെ സമ്മർദം താങ്ങാൻ വയ്യ'; പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

  മാനസിക സമ്മർദം കാരണം ഫാനിൽ ഷാള്‍കെട്ടിയാണ് വിദ്യാർഥിനി ജീവനൊടുക്കിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   സൂറത്ത്: കോവിഡ് മഹാമാരിയെ തുടർന്ന് ഗുജറാത്തിലെ സ്കൂളുകളും കോളജുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളാണ് ആശ്രയം. എന്നാൽ ഓൺലൈൻ ക്ലാസുവഴി പാഠഭാഗങ്ങൾ ശരിയായി മനസിലാക്കാൻ സാധിക്കാത്തതിനാൽ വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മറുവശത്ത് കുട്ടികൾ ഓൺലൈനായി പഠിക്കുന്നില്ലെന്നും, പകരം ഗെയിം കളിക്കുകയും യൂട്യൂബ് വീഡിയോ കാണുകയും ചെയ്യുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

   ഓൺലൈൻ ക്ലാസ് പഠനത്തിന്റെ മാനസിക സമ്മർദം സഹിക്കാനാകാതെ ഗുജറാത്തിലെ സൂറത്തിൽ 11ാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സൂറത്തിലെ ആനന്ദാരയിലെ കമലേഷ് ഭായി ലുങ്കരിയയുടെ മകൾ പ്രഗതിയാണ് ജീവനൊടുക്കിയത്. 11ാം ക്ലാസ് കോമേഴ്സ് വിദ്യാർഥിനിയായിരുന്നു പ്രഗതി. വീട്ടിലിരുന്ന് ഓൺലൈനായി പഠിക്കുകയായിരുന്നു പ്രഗതി. എന്നാൽ ഓൺലൈൻ  പഠനത്തിലൂടെ ഒന്നും മനസിലാകുന്നില്ലെന്ന സമ്മർദമായിരുന്നു പ്രഗതിക്ക്.

   തുടർച്ചയായ മാനസിക സമ്മർദം കാരണം ഫാനിൽ ഷാള്‍കെട്ടിയാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. മകളുടെ വിയോഗം സഹിക്കാവുന്നതിനും അപ്പുറമുള്ള ദുഃഖമാണ് കുടുംബത്തിനുണ്ടാക്കിയത്. വീട്ടുകാർ അറിയിച്ചത് അനുസരിച്ച് അമ്രോളി പൊലീസ് സ്ഥലത്തെി പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

   ALSO READ:കൊല്ലത്ത് ആ‍ർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദി​ന കര്‍മ്മ പ​രി​പാ​ടി​കളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Rajesh V
   First published: