• HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കുള്ളിലെ അഞ്ചാമത്തെ കേസ്

തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കുള്ളിലെ അഞ്ചാമത്തെ കേസ്

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാർഥിയാണ് ജീവനൊടുക്കിയത്. ശിവഗംഗയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ റിപ്പോര്‍ട്ട് ചെയ്യുന്ന അ‍ഞ്ചാമത്തെ കേസാണ്.

    ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കണക്ക്, ബയോളജി വിഷയങ്ങള്‍ ബുദ്ധിമുട്ടേറിയതിനിലാണ് ആത്മഹത്യ എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാര്‍ഥിനികളാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു മരണം ഇന്ന് രാവിലെയുമാണ് നടന്നത്.

    Also Read-തമിഴ്നാട്ടിൽ ഒരു പ്ലസ് വൺ വിദ്യാർഥിനികൂടി ജീവനൊടുക്കി; രണ്ടാഴ്ചക്കുള്ളിൽ നാലാമത്തെ ആത്മഹത്യ

    പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

    മൂന്ന് പ്ലസ് ടു വിദ്യാർഥിനികളും ഒരു പ്ലസ് വൺ വിദ്യാർഥിനിയും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാർഥിനികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.

    Also Read-പതിനൊന്നുകാരനായ വിദ്യാർത്ഥി മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ

    കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളെ ലൈംഗിക, മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: