• HOME
 • »
 • NEWS
 • »
 • india
 • »
 • കൊച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; വായിലും മൂക്കിലും പഞ്ഞി വച്ച് തല തലയും മുഖവും കവറിട്ട് മറച്ചനിലയില്‍

കൊച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; വായിലും മൂക്കിലും പഞ്ഞി വച്ച് തല തലയും മുഖവും കവറിട്ട് മറച്ചനിലയില്‍

മൂക്കിലും വായിലും പഞ്ഞി നിറച്ച നിറച്ച് സെല്ലോ ടേപ്പ് ഒട്ടിച്ചിരുന്നു. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുഖവും തലയും പൂർണ്ണമായും മൂടി കഴുത്തിൽ കയറും കെട്ടിയ നിലയിലായിരുന്നു.

 • Last Updated :
 • Share this:
  കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് മുസ്ലീം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17) യെയാണ് സ്വന്തം കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രിഗോറിയിൻ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

  Also Read-കറണ്ട് ബില്ല് 'ഒന്നരലക്ഷം' രൂപ; അടയ്ക്കാൻ വഴിയില്ലാതെ കർഷകൻ ജീവനൊടുക്കി

  കുട്ടിയുടെ മൂക്കിലും വായിലും പഞ്ഞി നിറച്ച നിറച്ച് സെല്ലോ ടേപ്പ് ഒട്ടിച്ചിരുന്നു. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുഖവും തലയും പൂർണ്ണമായും മൂടി കഴുത്തിൽ കയറും കെട്ടിയ നിലയിലായിരുന്നു. വീട്ടിൽ നെഹിസ്യയുടെ പിതാവും മൂത്ത സഹോദരിയും മാത്രമാണുണ്ടായിരുന്നത്. അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഏഴുമണിക്ക് എഴുന്നേൽക്കാറുള്ള നെഹിസ്യ, ഒൻപത് മണിയായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്നാണ് പിതാവും സഹോദരിയും മുകളിലെ കിടപ്പുമുറിയിൽ തിരക്കി എത്തിയത്. വാതിലിൽ മുട്ടി തുറക്കാതെ ആയപ്പോൾ അയൽവാസിയുടെ സഹായത്തോടെ ചവിട്ടി പൊളിച്ചു. അപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

  Also Read-ദത്തെടുത്ത മകളുമായി സീബ്രാ ലൈനിലൂടെ കടക്കുന്നതിനിടെ വാഹനം ഇടിച്ചു; അമ്മ മരിച്ചു; മകൾ അദ്ഭുതകരമായി രക്ഷപെട്ടു

  വിവരം അറിഞ്ഞെത്തിയ പൊലീസ് ഫോറൻസിക് വിഭാഗത്തിന്‍റെ സഹായത്തോടെ മുറിയിൽ പരിശോധന നടത്തി. കൊലപാതകത്തിന്‍റെ ലക്ഷണങ്ങൾ ഇല്ലെന്നാണ് പ്രാഥമിക സൂചന. അങ്ങനെയൊരു കൃത്യം നടത്തിയ ശേഷം മുറിയില്‍ നിന്നും ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

  Also Read-മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആംബുല൯സിനകത്ത് തൂങ്ങി മരിച്ചു

  ആത്മഹത്യയെന്നാണ് കരുതപ്പെടുന്നതെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നെഹിസ്യയുടെ പതിനെട്ടാം പിറന്നാൾ. അന്ന് സുഹൃത്തുക്കളെയെല്ലാം വീട്ടിൽ വിളിച്ച് ആഘോഷിച്ചിരുന്നു. എന്നാൽ പഠനത്തിൽ മിഠുക്കിയായ വിദ്യാർഥിനിക്ക് കഴിഞ്ഞ ദിവസം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞിരുന്നു. ഒന്നോ രണ്ടോ മാര്‍ക്ക് കുറവ് വന്നതിൽ പിതാവ് വഴക്കു പറഞ്ഞതായി പറയപ്പെടുന്നുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നെഹിസ്യയുട മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Asha Sulfiker
  First published: