'റിസർവ് ബാങ്കിൽ നിന്ന് കവർച്ച' ; കരുതൽ ധനം വാങ്ങുന്നതിൽ സർക്കാരിനെതിരെ രാഹുൽ

റിസർവ് ബാങ്ക് കവർച്ച എന്ന ഹാഷ് ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

Gowthamy GG | news18-malayalam
Updated: August 27, 2019, 12:07 PM IST
'റിസർവ് ബാങ്കിൽ നിന്ന് കവർച്ച' ; കരുതൽ ധനം വാങ്ങുന്നതിൽ സർക്കാരിനെതിരെ രാഹുൽ
രാഹുൽ ഗാന്ധി
  • Share this:
ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് രാഹുൽ പറഞ്ഞു. അവർ തന്നെയാണ് ഈ സാമ്പത്തിക പ്രതിസന്ധി വരുത്തിവച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് രാഹുല്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

also read: Breaking: ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക്; 1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറും

റിസർവ് ബാങ്കിലെ കരുതൽ ധനത്തിൽ നിന്ന് പണം വാങ്ങുന്നതിനെയും രാഹുൽ വിമർശിച്ചു. റിസർവ് ബാങ്കിൽ നിന്ന് പണം മോഷ്ടിക്കുന്നത് പ്രാവർത്തികമല്ല. ഡിസ്പെൻസറിയിൽ നിന്ന് ബാൻഡ് എയ്ഡ് മോഷ്ടിച്ച് വെടിയേറ്റ മുറിവ് ഒട്ടിക്കുന്നത് പോലെയാണെന്നും രാഹുൽ കുറിച്ചു.

സർക്കാരിന് തങ്ങളുടെ അധിക കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കൈമാറാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. റിസർവ് ബാങ്ക് കവർച്ച എന്ന ഹാഷ് ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

PM & FM are clueless about how to solve their self created economic disaster. 

First published: August 27, 2019, 12:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading