COVID 19 | സമ്പദ് വ്യവസ്ഥ ശക്തമായിരിക്കാം; പക്ഷേ, സംവിധാനങ്ങൾ ദുർബലമാണ്: ജി20യിൽ പ്രധാനമന്ത്രി

പെട്ടെന്നുണ്ടായ ആഘാതത്തിനപ്പുറം ഈ പകർച്ചവ്യാധി തുറന്നുകാട്ടിയ യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

News18 Malayalam | news18
Updated: March 26, 2020, 9:26 PM IST
COVID 19 | സമ്പദ് വ്യവസ്ഥ ശക്തമായിരിക്കാം; പക്ഷേ, സംവിധാനങ്ങൾ ദുർബലമാണ്: ജി20യിൽ പ്രധാനമന്ത്രി
ജി 20 രാജ്യങ്ങളിലെ തലവൻമാർ വീഡിയോ കോൺഫറൻസിൽ
  • News18
  • Last Updated: March 26, 2020, 9:26 PM IST IST
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജി 20 രാജ്യങ്ങളിലെ തലവൻമാർ വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി. കോവിഡ് 19 പ്രതിസന്ധിയിൽ ആയിരക്കണക്കിന് വിലയേറിയ ജീവിതങ്ങൾ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

അങ്ങനെയാണെങ്കിലും, പെട്ടെന്നുണ്ടായ ആഘാതത്തിനപ്പുറം ഈ പകർച്ചവ്യാധി തുറന്നുകാട്ടിയ യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

2008ലെ ആഗോള സാമ്പത്തികമാന്ദ്യം പരിഹരിക്കാനുള്ള ഫോറമായാണ് ജി 20 ഉണ്ടായത്. സാമ്പത്തിക സ്ഥിരതയെയും വളർച്ചയെയും ഇത് പ്രോത്സാഹിപ്പിച്ചു. ആഗോളവൽക്കരണത്തെ നിർവചിക്കാൻ നമ്മൾ പൂർണമായും സാമ്പത്തിക അജൻഡയെ അനുവദിച്ചു.

എല്ലാവരുടെയും കൂട്ടായ താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനു പകരം വ്യക്തിഗത താൽപ്പര്യങ്ങൾ സന്തുലിതമാക്കുന്നതിന് നമ്മൾ കൂടുതൽ സഹകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയാകട്ടെ കാലാവസ്ഥ വ്യതിയാനമാകട്ടെ മനുഷ്യത്വത്തിന്റെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ബഹുരാഷ്ട്ര വേദികൾ അത്ര ഫലപ്രദമല്ല. ഇപ്പോൾ നമുക്ക് മറ്റൊരു കാര്യം വന്നിരിക്കുകയാണ്. ഈ പ്രതിസന്ധി നമ്മുടെ ഏറ്റവും വലിയ വിഭവമായ നമ്മുടെ ജീവനും നമ്മുടെ ആരോഗ്യവും തന്നെ കവർന്നെടുക്കുകയാണ്. ലോകത്തിലെ ജി ഡി പിയുടെ 80 ശതമാനവും ലോകജനസംഖ്യയുടെ 60 ശതമാനവും ജി 20 ആണ്.അതേസമയം തന്നെ, ആഗോളതലത്തിലുള്ള കോവിഡ് 19 കേസുകളിൽ 90 ശതമാനവും കോവിഡ് 19 മരണത്തിൽ 88 ശതമാനവും ജി20 രാജ്യങ്ങളിലാണ്. നമ്മുടെ സമ്പദ് വ്യവസ്ഥ ചിലപ്പോൾ ശക്തമായിരിക്കാം, പക്ഷേ, വ്യക്തമായി പറഞ്ഞാൽ നമ്മുടെ സംവിധാനങ്ങൾ ദുർബലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍