നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • PM CARES | എത്ര ഓക്സിജൻ പ്ലാന്റുകൾക്ക് കേന്ദ്ര ഫണ്ട് ലഭിച്ചു ? പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ വസ്തുത എന്ത്?

    PM CARES | എത്ര ഓക്സിജൻ പ്ലാന്റുകൾക്ക് കേന്ദ്ര ഫണ്ട് ലഭിച്ചു ? പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ വസ്തുത എന്ത്?

    ഓക്സിജൻ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് അതായത് ബുധനാഴ്ച ഡൽഹി, ജാർഖണ്ഡ് സർക്കാരുകൾ പി എം കെയേഴ്സ് ഫണ്ടിൽ നിന്ന് നിർമിച്ച ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തിരുന്നു.

    നരേന്ദ്ര മോദി

    നരേന്ദ്ര മോദി

    • Share this:
      അമൻ ശർമ

      പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 35 ഓക്സിജൻ പ്ലാന്റുകൾ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. പി എം കെയേഴ്സ് ഫണ്ടിൽ നിന്നാണ് ഇതിനായി തുക ചെലവഴിച്ചിരിക്കുന്നത്. ഓക്സിജൻ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് അതായത് ബുധനാഴ്ച ഡൽഹി, ജാർഖണ്ഡ് സർക്കാരുകൾ പി എം കെയേഴ്സ് ഫണ്ടിൽ നിന്ന് നിർമിച്ച ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തിരുന്നു.

      "പി എം കെയേഴ്സ് ഫണ്ടിനെ സ്ഥിരമായി അപകീർത്തിപ്പെടുത്തുന്ന പ്രതിപക്ഷം പി എം കെയേഴ്സ് ധനസഹായമുള്ള ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുകയും അവയുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്യുന്നു," കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

      ഒക്ടോബർ 6 ന് ഡൽഹി സർക്കാരിലെ മന്ത്രിമാർ ഉദ്ഘാടനം ചെയ്ത 27 ഓക്സിജൻ പ്ലാന്റുകളിൽ 14 എണ്ണം പി എം കെയേഴ്സ് ഫണ്ടിൽ നിന്നാണ് നിർമ്മിച്ചത്, ബാക്കിയുള്ളവയ്ക്ക് മറ്റ് വ്യവസായ സ്ഥാപനങ്ങൾ ധനസഹായം നൽകിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. “ചടങ്ങിന് മുമ്പ് ഡൽഹി സർക്കാർ പുറത്തിറക്കിയ പരസ്യങ്ങളിൽ ഈ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സഹായിച്ച പിഎം കെയേഴ്സ് ഫണ്ടിന് യാതൊരു ക്രെഡിറ്റും നൽകിയിരുന്നില്ലെ,” ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

      ഡൽഹി സർക്കാർ മന്ത്രിമാർ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത ഓക്സിജൻ പ്ലാന്റുകളിൽ ഭൂരിഭാഗത്തിനും പിഎം കെയേഴ്സ് ഫണ്ടിൽ നിന്നാണ് ധനസഹായം നൽകിയതെന്നും എന്നാൽ സംസ്ഥാന സർക്കാർ ഇതിന്റെ ക്രെഡിറ്റ് നേടാൻ ശ്രമിക്കുകയാണെന്നും ഡൽഹി ബിജെപി ജനറൽ സെക്രട്ടറി കുൽജീത് സിംഗ് ചാഹൽ പറഞ്ഞു. ഈ പ്ലാന്റുകളുടെ ചില വീഡിയോകളും ചാഹൽ പങ്കുവച്ചു.

      ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനും സംസ്ഥാന ആരോഗ്യമന്ത്രിയും പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് നിർമ്മിച്ച 27 ഓക്സിജൻ പ്ലാന്റുകൾ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. പിഎം കെയേഴ്സ് ഫണ്ടിൽ നിന്നാണ് പ്ലാന്റുകൾക്ക് ധനസഹായം നൽകിയതെന്ന് ജാർഖണ്ഡ് സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ രാജ്യവ്യാപകമായി പ്രധാനമന്ത്രി ഓക്സിജൻ പ്ലാന്റുകൾ സമർപ്പിക്കുന്ന ചടങ്ങിന് ഒരു ദിവസം മുമ്പ് മുഖ്യമന്ത്രി പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചതാണ് സംസ്ഥാന ബിജെപി നേതൃത്വം സർക്കാരിനെ വിമർശിക്കാൻ കാരണം.

      ഉത്തരാഖണ്ഡിലെ ഋഷികേശിൽ AIIMS ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓക്സിജൻ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിച്ചത്. 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പി എം കെയേഴ്സിന് കീഴിൽ സ്ഥാപിച്ച 35 ഓക്സിജൻ പ്ലാന്റുകളാണ് മോദി രാജ്യത്തിന് സമർപ്പിച്ചത്. "ഇതോടെ, രാജ്യത്തെ എല്ലാ ജില്ലകളും പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ലഭ്യമായിട്ടുണ്ടെന്നും " അദ്ദേഹം പറഞ്ഞു.
      Published by:Rajesh V
      First published:
      )}