ന്യൂഡൽഹി : #MainBhiChowkidar ക്യാംപെയ്ന്റെ ചുവടു പിടിച്ച് ട്വിറ്ററിൽ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കൾ.അഴിമിതി ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ പോരാടാൻ #MainBhiChowkidar (ഞാനും കാവൽക്കാരൻ) എന്ന പ്രതിജ്ഞയെടുക്കാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ പേര് മാറ്റം.
Also Read-New Zealand Terror Attack:മുസ്ലീം പളളികളിലെ വെടിവെപ്പ്: മരണസംഖ്യ 50 ആയിപ്രധാനമന്ത്രിക്ക് പുറമെ ബിജെപി അധ്യക്ഷൻ അമിത് ഷാ, രവി ശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, ജെ.പി.നഡ്ഡ, അമിത് മാലവ്യ, തുടങ്ങിയവരും തങ്ങളുടെ പേരുകള്‍ക്ക് മുന്നിൽ ചൗകിദാർ എന്ന് ചേർത്തു.
"നിങ്ങളുടെ 'കാവൽക്കാരന്' അടിയുറച്ച് നിന്ന് രാജ്യസേവനം നടത്തുകയാണ്. പക്ഷെ ഞാൻ ഒറ്റയ്ക്കല്ല.. അഴിമതി അടക്കമുള്ള സാമൂഹ്യവിപത്തുകൾക്കെതിരെ പോരാടുന്ന എല്ലാവരും കാവൽക്കാരാണ്. രാജ്യത്തിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുന്ന ഓരോ ആളുകളും കാവൽക്കാർ തന്നെയാണ്". #MainBhiChowkidar ക്യാംപെയ്ന് തുടക്കം കുറിച്ച് മോദി ട്വിറ്ററിൽ കുറിച്ചു.
Also Read-ന്യൂസിലാൻഡ് വെടിവെപ്പ്: മരിച്ചവരിൽ മലയാളിയുംമോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശമായിരുന്നു രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ് എന്നത്. ഈ പരാമർശത്തിന് മറുപടിയെന്ന വണ്ണമാണ് അതേ വാക്ക് തന്നെ ഉപയോഗിച്ചുള്ള ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.