സ്വയംപര്യാപ്തതയുടെ പ്രാധാന്യമെന്തെന്ന് കോവിഡ് നമ്മളെ പഠിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമത്തലവന്മാരുമായി നടത്തിയ വീഡിയോ കോൺഫറസിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ പ്രതിസന്ധി അത്തരമൊരു മാർഗം നമുക്ക് മുന്നിൽ ചൂണ്ടിക്കാട്ടി. നമ്മുടെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാവണം. അതിനായി നമ്മുടെ പഞ്ചായത്തുകൾ ശക്തമാവണം. കരുത്തുള്ള പച്ചയത്തിനു നല്ലൊരു ജനാധിപത്യം ഉറപ്പാക്കാൻ കഴിയും, മോദി പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു രാജ്യത്തെ ഗ്രാമത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംവദിക്കൽ. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു പരിപാടി. എല്ലാ ഗ്രാമത്തലവന്മാർക്കും ദൂരദർശൻ വഴി, സാമൂഹിക അകലം പാലിച്ച്, തങ്ങളുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇതിന്റെ ഭാഗമാവാൻ കഴിയുന്ന രീതിയിലായിരുന്നു മുന്നൊരുക്കം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിൽ അതേപ്പറ്റിയുള്ള സന്ദേശം ട്വീറ്റ് ചെയ്യുകയായിരുന്നു.
ഈ വരുന്ന തിങ്കളാഴ്ച രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
At 11 AM today, PM @narendramodi would be interacting with Sarpanchs from across the nation via video conferencing. All Sarpanchs will be able to join this interaction through Doordarshan, from their respective homes adhering to social distancing norms.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.