Nagrota encounter | നാഗ്രോട്ട ഏറ്റുമുട്ടൽ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം
ജയ്ഷെ മുഹമ്മദിന്റെ സംഘത്തിപ്പെട്ടവരെന്ന് സംശിയിക്കുന്ന നാലു ഭീകരരെ ജമ്മുകാശ്മീരിലെ നാഗ്രോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷാ സേന ഇന്നലെയാണ് കൊലപ്പെടുത്തിയത്.

News18
- News18 Malayalam
- Last Updated: November 20, 2020, 4:08 PM IST
ന്യൂഡൽഹി: നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയ നാഗ്രോട്ട ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃഘ്ള, രഹസ്യാന്വേഷണ വിഭാഗം എന്നിവരാണ് പ്രധാനമന്ത്രി വളിച്ച അവലോകന യോഗത്തിൽ പങ്കെടുത്തത്.
മുംബൈ ആക്രമണ വാർഷിക ദിനമായ നവംബർ 11-ന് രാജ്യത്ത് രാജ്യത്ത് വൻ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. Also Read ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു
2008 നവംബർ 26 നായിരുന്നു മുംബൈ ആക്രമണം. പത്ത് ലഷ്കർ-ഇ-തോയിബ (എൽഇടി) തീവ്രവാദികൾ നടത്തിയ വെടിവയ്പിലും ബോംബാക്രമണത്തിലും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും 166 പേർ മരിക്കുകയും ചെയ്തിരുന്നു.
ജയ്ഷെ മുഹമ്മദിന്റെ സംഘത്തിപ്പെട്ടവരെന്ന് സംശിയിക്കുന്ന നാലു ഭീകരരെ ജമ്മുകാശ്മീരിലെ നാഗ്രോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷാ സേന ഇന്നലെയാണ് കൊലപ്പെടുത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.
ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദ ഗ്രൂപ്പായ ജയ്ഷെ മുഹമ്മദ് സംഘത്തിൽപ്പെട്ടവരാണ് നാല് തീവ്രവാദികളുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. പതിവ് പരിശോധനയ്ക്കിടെ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഒരു ട്രക്ക് തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ആക്രണം നടത്തി ജില്ലാ വികസന സമിതികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നതാകാം തീവ്രവാദികളുടെ ലക്ഷ്യമെന്ന് ജമ്മു സോൺ ഇൻസ്പെക്ടർ ജനറൽ മുകേഷ് സിംഗ് വ്യക്തമാക്കി.
നവംബർ 28നും ഡിസംബർ 19 നും മധ്യേ എട്ട് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 22 ന് വോട്ടെണ്ണൽ നടക്കും.
മുംബൈ ആക്രമണ വാർഷിക ദിനമായ നവംബർ 11-ന് രാജ്യത്ത് രാജ്യത്ത് വൻ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്.