'നിയമത്തിന് മുകളിലാണെന്ന് കരുതിയിരുന്നവർ ഇപ്പോൾ ജാമ്യത്തിനായി കോടതി കയറുന്നു": ചിദംബരത്തെ 'കുത്തി' പ്രധാനമന്ത്രി നരേന്ദ്ര മോദി

നൂറു ദിവസത്തിനുള്ളിൽ സർക്കാരിന്‍റെ അതിവേഗ പ്രവർത്തനത്തിന്‍റെ ട്രെയിലർ രാജ്യം കണ്ടതായും മുഴുവൻ സിനിമയും ഇനിയും കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു

news18
Updated: September 12, 2019, 9:14 PM IST
'നിയമത്തിന് മുകളിലാണെന്ന് കരുതിയിരുന്നവർ ഇപ്പോൾ ജാമ്യത്തിനായി കോടതി കയറുന്നു
നൂറു ദിവസത്തിനുള്ളിൽ സർക്കാരിന്‍റെ അതിവേഗ പ്രവർത്തനത്തിന്‍റെ ട്രെയിലർ രാജ്യം കണ്ടതായും മുഴുവൻ സിനിമയും ഇനിയും കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു
  • News18
  • Last Updated: September 12, 2019, 9:14 PM IST
  • Share this:
റാഞ്ചി: തന്‍റെ മന്ത്രാലയത്തിന്‍റെ അതിവേഗ പ്രവർത്തനത്തിന്‍റെ ട്രയിലർ മാത്രമാണ് കഴിഞ്ഞ നൂറു ദിവസത്തിനുള്ളിൽ രാജ്യം കണ്ടതെന്നും മുഴുനീള സിനിമ ഇനി കാണാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, ഭീകരവാദം എന്നിവ നിയന്ത്രിച്ച് ജമ്മു കശ്മീരിനെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വികസനത്തിന്‍റെ ഉന്നതിയിലേക്ക് നയിക്കാമെന്നത് എൻ‌ഡി‌എ 2.0 സർക്കാരിന്‍റെ പ്രതിജ്ഞയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

റാഞ്ചിയിലെ പ്രഭാത് താര മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈതാനത്തിന്‍റെ പേര് ജഗന്നാഥ് മൈതാനമെന്ന് മാറ്റുകയും ചെയ്തു.

"തങ്ങൾ നിയമത്തിന് അതീതരാണെന്നും രാജ്യത്തെ കോടതികൾക്ക് മുകളിലാണെന്നും കരുതിയവർ ഇപ്പോൾ ജാമ്യത്തിനായി കോടതികളെ സമീപിക്കുന്നു; ചില ആളുകൾ ഇതിനകം (ജയിലിൽ) അകത്തേക്ക് പോയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐ‌എൻ‌എക്സ് മാധ്യമ കേസുമായി ബന്ധപ്പെട്ട് ചിദംബരം തിഹാർ ജയിലിലാണ്.

സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരും; വളർച്ച നേടാൻ 5 നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്

നൂറു ദിവസത്തിനുള്ളിൽ സർക്കാരിന്‍റെ അതിവേഗ പ്രവർത്തനത്തിന്‍റെ ട്രെയിലർ രാജ്യം കണ്ടതായും മുഴുവൻ സിനിമയും ഇനിയും കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി 2.0 പാർലമെന്‍റിന്‍റെ ആദ്യസെഷനിൽ മുത്തലാഖ് ബിൽ പാസാക്കിയത് ചൂണ്ടിക്കാട്ടി മുസ്ലീമിന്‍റെ അന്തസ്സ് സുരക്ഷിതമാക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

പുതുതായി രൂപംകൊണ്ട രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളെക്കുറിച്ച് സംസാരിച്ച മോദി, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ വികസനം കൊണ്ടുവരാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. ഷാരൂഖ് ഖാന്‍ ചിത്രത്തിലെ പ്രശസ്തമായ സംഭാഷണം കടമെടുത്താണ് പ്രധാനമന്ത്രി രണ്ടാം സര്‍ക്കാരിന്‍റെ നൂറു ദിവസത്തെക്കുറിച്ച് പറഞ്ഞത്. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന, ശക്തമായ സര്‍ക്കാരായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ ഉറപ്പ് നല്‍കിയിരുന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

First published: September 12, 2019, 9:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading