തെരഞ്ഞെടുപ്പ് റാലികളിൽ മോദി ഒന്നാമൻ; 103 റാലികളുമായി രാഹുൽ ഗാന്ധി തൊട്ടു പിന്നിൽ

ഉത്തർപ്രദേശിനു പുറത്ത് രാഹുൽ ഗാന്ധി രാജസ്ഥാൻ, കേരള, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ പ്രധാനമന്ത്രി മോദി 110 റാലികളും 110 ലോക്സഭാ മണ്ഡലങ്ങളിലാണ് നടത്തിയത്.

news18
Updated: May 7, 2019, 2:51 PM IST
തെരഞ്ഞെടുപ്പ് റാലികളിൽ മോദി ഒന്നാമൻ; 103 റാലികളുമായി രാഹുൽ ഗാന്ധി തൊട്ടു പിന്നിൽ
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി
  • News18
  • Last Updated: May 7, 2019, 2:51 PM IST
  • Share this:
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. ആകെ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് ഘട്ടങ്ങളും പൂർത്തിയായി. ഇനി രണ്ട് ഘട്ടങ്ങൾ മാത്രമാണ് ഉള്ളത്. ബി ജെ പിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ അവസാനഘട്ട തെരഞ്ഞെടുപ്പുകളിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള ഓട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായും അവസാനഘട്ടങ്ങളിൽ 17 റാലികളെ അഭിസംബോധന ചെയ്യും.

ഉത്തർപ്രദേശിൽ പശ്ചിമ ബംഗാളിലും രണ്ട് വീതം റാലികളും മധ്യപ്രദേശിലും ഹരിയാനയിലും ഓരോ റാലിയും വീതം ആകെ ആറ് റാലികൾ കൂടി അധികമായി പ്രധാനമന്ത്രി മോദി നടത്തും. അതേസമയം, അവസാഘട്ടങ്ങളിൽ അമിത് ഷാ 11 റാലികളിൽ അധികമായി പങ്കെടുക്കും. അതേസമയം, അവസാനഘട്ട തെരഞ്ഞെടുപ്പിൽ മോദി കൂടുതൽ റാലികളെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്.

BREAKING: വിവിപാറ്റ് വിധിയില്‍ പുനഃപരിശോധനയില്ല; പ്രതിപക്ഷത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

എന്നാൽ, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ റാലികൾ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തിങ്കളാഴ്ച വരെ ആകെ 110 റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ നടത്തിയത്. മാർച്ച് 11 മുതൽ തിങ്കളാഴ്ച വരെയുള്ള കണക്കാണ് ഇത്. ഇക്കാലയളവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തത് 103 തെരഞ്ഞെടുപ്പ് റാലികളെയാണ്. റോഡ് ഷോ ഉൾപ്പെടെയാണ് എണ്ണം കണക്കാക്കിയിരിക്കുന്നത്.

ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് നേതാക്കൾ ഏറ്റവുമധികം ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഉത്തർ പ്രദേശിൽ ഏഴു ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ ഇതുവരെ 19 റാലികളാണ് സംഘടിപ്പിച്ചത്. അതേസമയം, രാഹുൽ ഗാന്ധി മാർച്ച് 11 വരെ 18 റാലികൾ സംഘടിപ്പിച്ചു. അതേസമയം, പശ്ചിമ ബംഗാളിൽ മോദി ഇതുവരെ 11 റാലികൾ നടത്തി. ഒഡിഷയിൽ എട്ടു റാലികളും പ്രധാനമന്ത്രി മോദി ഇതുവരെ നടത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിനു പുറത്ത് രാഹുൽ ഗാന്ധി രാജസ്ഥാൻ, കേരള, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ പ്രധാനമന്ത്രി മോദി 110 റാലികളും 110 ലോക്സഭാ മണ്ഡലങ്ങളിലാണ് നടത്തിയത്. അതേസമയം, അമേഠി, വയനാട്, ബരാബങ്കി, ജയ്പുർ, കോട്ട, കോഴിക്കോട് കുരുക്ഷേത്ര, റായ് ബറേലി, സുൽത്താൻപുർ എന്നിവിടങ്ങളിൽ ഒന്നിൽ കൂടുതൽ റാലി പ്രധാനമന്ത്രി മോദി നടത്തി.

First published: May 7, 2019, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading