ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ വിജയിക്കുന്നവർ ഡൽഹിയിൽ എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് നടന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. എൻ ഡി എ ഘടക കക്ഷി നേതാക്കളുടെ യോഗവും ഡൽഹിയിൽ ചേർന്നു.
എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയായാൽ സർക്കാർ രൂപീകരണം ഒട്ടും വൈകില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രധാനമന്ത്രി നൽകുന്നത്. 2014ൽ സത്യപ്രതിജ്ഞ ചെയ്ത മെയ് 26ന് തന്നെ നരേന്ദ്ര മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. ഫലം പ്രഖ്യാപനം വന്നാൽ 24, 25 തീയതികളിൽ ജയിക്കുന്നവർ എല്ലാം ഡൽഹിയിൽ എത്തണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
സർക്കാരിനുള്ള അംഗീകാരമായും ജനവിധി എന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 5 വർഷം പ്രവർത്തനങ്ങൾക്ക് ഒപ്പം നിന്ന മന്ത്രിമാർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ബിജെ പി ദേശിയ അധ്യക്ഷൻ അമിത് ഷാ ആയിരുന്നു മന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്തത്. പിന്നീട് എൻ.ഡി.എ ഘടക കക്ഷി നേതാക്കളുടെ യോഗവും ഡൽഹിയിൽ ചേർന്നു.പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ
സര്‍ക്കാര്‍ രൂപീകരണ ചർച്ചകൾ യോഗത്തില്‍ നടന്നു. എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രത്യേകം ചര്‍ച്ച നടത്തി. തുടര്‍ന്ന് അത്താഴ വിരുന്നും നൽകി.
ജെഡിയു, ശിവസേന, എ ഐ എ ഡി എം കെ എല്‍ജെപി ,ബി സി ജെ എസ് ഉൾപ്പെടെ 36 ഘടക കക്ഷിയുടെ നേതാക്കൾ പങ്കെടുത്തു.3 ഘടകക്ഷികൾ രേഖ മൂലം പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.