ട്രംപും മോദിയും ഫോണിൽ സംസാരിച്ചു; ഇന്ത്യ-ചൈന അതിർത്തി പ്രശ്നവും അമേരിക്കയിലെ പ്രതിഷേധവും ചർച്ച ചെയ്തു

ടെലിഫോൺ സംഭാഷണത്തിനിടെ അമേരിക്കയിൽ നടക്കാനിരിക്കുന്ന അടുത്ത ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചു

News18 Malayalam | news18-malayalam
Updated: June 3, 2020, 9:31 AM IST
ട്രംപും മോദിയും ഫോണിൽ സംസാരിച്ചു; ഇന്ത്യ-ചൈന അതിർത്തി പ്രശ്നവും അമേരിക്കയിലെ പ്രതിഷേധവും ചർച്ച ചെയ്തു
Modi-trump
  • Share this:
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നം, കൊറോണ വൈറസ് മഹാമാരി, ലോകാരോഗ്യ സംഘടനയിലെ പരിഷ്കാരങ്ങളുടെ ആവശ്യകത തുടങ്ങി വിവിധ വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച ചർച്ച ചെയ്തു. ടെലിഫോൺ സംഭാഷണത്തിനിടെ അമേരിക്കയിൽ നടക്കാനിരിക്കുന്ന അടുത്ത ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചു. യുഎസിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിതിഗതികൾ നേരത്തേ പരിഹരിക്കാൻ സാധിക്കട്ടെയെന്ന് ട്രംപിനെ ആശംസിക്കുകയും ചെയ്തു.

ജി-7 ഉച്ചകോടിയെക്കുറിച്ച് സംസാരിച്ച ട്രംപ്, നിലവിലുള്ള അംഗത്വത്തിനപ്പുറം പരിധി വിപുലീകരിക്കാനും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് പ്രധാന രാജ്യങ്ങളെ ഉൾപ്പെടുത്താനുമുള്ള ആഗ്രഹം അറിയിച്ചു. ഈ സാഹചര്യത്തിൽ, അമേരിക്കയിൽ നടക്കാനിരിക്കുന്ന അടുത്ത ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയെ ട്രംപ് ക്ഷണിച്ചു.

ട്രംപിന്റെ "സർഗ്ഗാത്മകമായ സമീപനത്തെ" മോദി അഭിനന്ദിച്ചു, കോവിഡാനന്തര ലോകത്തിന്റെ ഉയർന്നുവരുന്ന യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായിട്ടാണ് ഇത്തരമൊരു വിപുലീകരിച്ച ഫോറം എന്നതാണ് വസ്തുത. നിർദ്ദിഷ്ട ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാൻ അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിൽ ഇന്ത്യ സന്തുഷ്ടരാണെന്ന് മോദി പറഞ്ഞു.

ഫെബ്രുവരിയിൽ ഇന്ത്യയിൽ നടത്തിയ സന്ദർശനത്തെ ട്രംപ് ഊഷ്മളമായി അനുസ്മരിച്ചു. ഈ സന്ദർശനം അവിസ്മരണീയവും ചരിത്രപരവുമായിരുന്നുവെന്നും ഉഭയകക്ഷി ബന്ധത്തിന് പുതിയ ചലനാത്മകത നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. സംഭാഷണത്തിന്റെ അസാധാരണമായ ഊഷ്മളതയും ഊർജ്ജസ്വലതയും ഇന്തോ-യുഎസ് ബന്ധങ്ങളുടെ പ്രത്യേക സ്വഭാവത്തെയും ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.


അവരുടെ സംഭാഷണത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത മോദി, “എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി ഊഷ്മളവും ക്രിയാത്മകവുമായ ചർച്ച നടത്തി”. ചൈന അതിർത്തി പ്രശ്‌നത്തിൽ സന്തുഷ്ടനല്ലാത്ത മോദിയുമായി താൻ സംസാരിച്ചുവെന്ന് ട്രംപ് വ്യക്തമാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.
TRENDING:താഴത്തങ്ങാടി കൊലപാതകം: ദമ്പതികളുടെ ഫോണുകൾ എവിടെ? കൊലയാളി എത്തിയത് രണ്ടുപേരെയും വധിക്കണം എന്ന ലക്ഷ്യത്തോടെയോ? [NEWS]അധ്യാപികമാരെ അവഹേളിച്ചത് വിദ്യാർത്ഥികൾ; ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം സ്വദേശി [NEWS]കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ [NEWS]
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്രശ്നം ചൈനയുമായി ചർച്ച ചെയ്യുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. അമേരിക്കയുടെ മധ്യസ്ഥ ശ്രമത്തെ ചൈനയും തള്ളിക്കളഞ്ഞിരുന്നു.


First published: June 3, 2020, 7:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading